സ്‌നേഹപൂര്‍വ്വം ജീവരക്തം

Share it:
​''സ്‌നേഹപൂര്‍വ്വം ജീവരക്തം''
    സുരക്ഷിതമായ രക്തദാനം, അവയവദാന ബോധവല്‍ക്കരണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരംഭിക്കുന്ന പദ്ധതിയാണ് ''സ്‌നേഹപൂര്‍വ്വം ജീവരക്തം''.  ഈരാറ്റുപേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൊ ഡോമിനോ ഫൗണ്ടേഷന്‍ ഈ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനയാണ്.   രക്തദാനം, അവയവദാനം, വൃക്കരോഗനിര്‍ണയം, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലാഭേച്ഛ കൂടാതെ ഫൗണ്ടേഷന്‍ നടത്തിവരുന്നു. പ്രൊ ഡോമിനോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍  ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്‌കൂള്‍,  ഹൈറേഞ്ച് ബുള്‍സ് റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സ് ക്ലബ്ബ്, പൊന്‍കുന്നം എിന്നിവ കൈകോര്‍ത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ''സ്‌നേഹപൂര്‍വ്വം ജീവരക്തം.''
2016 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പദ്ധതിക്കു തുടക്കം കുറിക്കുകയാണ്.  സ്വാതന്ത്ര്യദിനത്തിന്റെ ആവേശവും അവയവദാനത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന ഫ്രീഡം റൈഡില്‍, മുപ്പതിലധികം റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റുകള്‍ അണിനിരക്കുന്നു.   രാവിലെ 8.30-ന്  പൊന്‍കുന്നം ടൗണില്‍ നിന്നും ആരംഭിക്കുന്ന  ''ഫ്രീഡം റൈഡ്'' ബഹുമാനപ്പെട്ട'  എസ്.ഐ.  ശ്രീ. കെ. അഭിലാഷ് കുമാര്‍ ഫ്‌ളാഗോഫ് ചെയ്യും.
കിഴക്കന്‍ മേഖലയിലെ അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സ് ക്ലബ്ബാണ് ഹൈറേഞ്ച് ബുള്‍സ്.  സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ക്ലബ്ബ് നടത്തിയിട്ടുണ്ട്.  വിദ്യാഭ്യാസ രംഗത്ത് നടത്തിയ വേറിട്ട കാല്‍വയ്പുകളിലൂടെ ഇളങ്ങുളം ശ്രീധര്‍മ്മശാസ്താദേവസ്വം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പലവട്ടം ദേശീയ വിദ്യാഭ്യാസ സംഗമത്തിൽ ഉൾപ്പടെ പരാമർശവിധേയമായിട്ടുണ്ട്.  2016-17 വര്‍ഷം സ്‌കൂള്‍ ഏറ്റെടുക്കുന്ന കര്‍മ്മപദ്ധതി കൂടിയാണ് 'സ്‌നേഹപൂര്‍വ്വം ജീവരക്തം'.  പൊന്‍കുത്തുനിന്നും ഫ്‌ളാഗോഫ് ചെയ്യുന്ന ''ഫ്രീഡം റൈഡ്''  8.45ന് ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്‌കൂളിലെത്തുന്നു.   സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരുടെയും അവയവദാന സമ്മതപത്രം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം.പി. സുമംഗലാദേവിക്ക് നല്‍കിക്കൊണ്ടാണ് മാതൃകാപരമായി പദ്ധതിയില്‍ അണിചേരുക. 

  സ്‌കൂളിലെ പ്ലേ ക്ലാസ് മുതല്‍ നാലുവരെ ക്ലാസ്സുകളിലെ മുന്നൂറോളം കുട്ടികളുടെ രക്ഷിതാക്കളില്‍ ബോധവല്‍ക്കരണം നടത്തി അവയവദാനം, രക്തദാനം എിവയില്‍ സദ്ധരായവരെ കണ്ടെത്തി ഡയറക്ടറി രൂപീകരിക്കുക, എലിക്കുളം പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് 16 വാര്‍ഡുകളിലും മിനിമം നൂറ്റൊന്ന് അംഗങ്ങൾ വീതമുള്ള 'രക്തദാനസേന' രൂപീകരണം എിവയാണ് സ്‌കൂള്‍ ഏറ്റെടുക്കുന്ന പരിപാടികള്‍.  ഇതിനായി ഓരോ വാര്‍ഡിലെയും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, യുവജന - സാംസ്‌ക്കാരിക സംഘടനകള്‍, പ്രദേശത്തെ സ്‌കൂളുകള്‍, ഗ്രന്ഥശാലകള്‍, ദേവാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും സര്‍വ്വെയും നടത്തി, രക്തദാന സദ്ധരായവരെ കണ്ടെത്തി ഡയറക്ടറി രൂപീകരിക്കുകയാണ് ലക്ഷ്യം.   ഇളങ്ങുളത്തുനിും പൈക, കുമ്പാനി വഴി ചേര്‍പ്പുങ്കല്‍ ബി.വി.എം. ഹോളിക്രോസ് കോളേജ്, ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങളില്‍  പങ്കെടുത്ത് 12.00 പി.എം.ന് കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടികളോടെ 'ഫ്രീഡം റൈഡ്' സമാപിക്കും....... കൂടുതൽ വിവരങ്ങൾക്ക് 9447280749 ,8136816242,9 447171421 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക ...

Share it:

School Own Work

Special Day Celebration

Post A Comment:

0 comments: