കുട്ടികൾ ആരായിത്തീരണം?

Share it:
വീട്ടിൽഎത്തിയ അതിഥികളുടെ ഇടയിലിരുന്നു കളിച്ചു തിമിർക്കുകയായിരുന്നു നാലു വയസുകാരൻ കുട്ടു.  പെട്ടെന്ന് അതിഥികളിൽ ഒരാൾ ചോദിച്ചു
"മോന് വലുതാകുമ്പോൾ അരാകാനാ ഇഷ്ടം?"
ഒട്ടും മടിക്കാതെ ഉത്തരമെത്തി."ജെ.സി.ബി ഓടിക്കുന്ന ആളാകണം!" മകൻറെ ഉത്തരം കേട്ട് ഡോക്‌ടർമാരായ മാതാപിതാക്കളുടെ മുഖത്തെ തിളക്കം ഒരൽപം മങ്ങിയോ എന്ന് സംശയം.
കൊച്ചു കുട്ടികളുള്ള മിക്ക വീടുകളിലും ഇത്തരമൊരു രംഗം അരങ്ങേറിയിരിക്കും. ചില മാതാപിതാക്കൾ, വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ട്രെയിനിങ് വരെ കുട്ടികൾക്ക് നൽകിക്കളയും.
ചെറുപ്പകാലത്ത് കുട്ടികളുടെ മനസ്സിലുണ്ടാകുന്ന മോഹങ്ങൾ പലപ്പോഴും വിചിത്രമായിരിക്കും. നാലോ അഞ്ചോ വയസ്സുള്ള കുട്ടിയുടെ ഹീറോ ആരെന്ന് കേൾക്കുമ്പോൾ പലപ്പോഴും മാതാപിതാക്കൾ നെറ്റി ചുളിച്ചേക്കാം. പക്ഷേ, കൊച്ചു കുട്ടികളുടെ മോഹങ്ങൾ സ്ഥിരമായിരിക്കണമെന്നില്ല. അപ്പപ്പോൾ കാണുന്ന കാഴ്ചകളാണ് അവരെ മോഹിപ്പിക്കുക. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ നിയന്ത്രിക്കുന്ന പാപ്പാൻ നാലു വയസ്സുകാരനെ അത്ഭുതപ്പെടുത്തിയിരിക്കും. അതിനാൽ ഇത്തരം കുട്ടി മോഹങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ല. ഭാവിയെക്കുറിച്ചു ചിന്തിക്കാനും ലക്ഷ്യബോധം മനസ്സിലുറപ്പിക്കാനുമൊന്നുമുള്ള പ്രായം നാലു വയസ്സുകാരനല്ല. ഓരോ ജോലി ചെയ്യുന്നവരെയും കാണുമ്പോൾ അവരോടു തോന്നുന്ന ആരാധന അവരുടെ സംസാരത്തിൽ വരുന്നു എന്നേയുള്ളു.

വലുതാകുമ്പോൾ തൻറെ കഴിവുകളും അഭിരുചികളും കുട്ടി തിരിച്ചറിയും. അപ്പോൾ സ്വന്തം മേഖല കണ്ടെത്താനും മുന്നോട്ട് പോകാനും അവരെ സഹായിക്കുകയാണ് വേണ്ടത്. അവരുടെ കൊച്ചു സ്വപ്നങ്ങളിൽ ഇടപെടാതിരിക്കുക. ഓരോ ജോലിയും അതിൻറെതായ മഹത്വമുണ്ടെന്ന് കുട്ടിക്ക് മനസ്സിലാക്കികൊടുക്കാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്യാം.
Share it:

Kids

Post A Comment:

0 comments: