പരസ്പര ബഹുമാനം

Share it:
പ്രിയ കൂട്ടുകാരേ,
നാം ഓരോരുത്തർക്കും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട മഹത്തായ ഗുണമാണ് പരസ്പരം ബഹുമാനിക്കുക എന്നത്.  നാം മറ്റുള്ളവരോട് ആദരവോടും, ആത്മാർത്ഥതയോടും കൂടി  വേണം പെരുമാറേണ്ടത്.ആദരവ് പിടിച്ചു വാങ്ങേണ്ട ഒന്നല്ല അത് മറ്റുള്ളവർ അറിഞ്ഞു നൽകേണ്ടതാണ്. കുഞ്ഞു നാളിൽ തന്നെ മുതിർന്നവരെ ബഹുമാനിക്കുകയും, അനുസരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ശീലമാക്കണം.  കുട്ടികളെ വാത്സല്യം കൊണ്ടും, സ്നേഹിതരെ നന്മകൊണ്ടും, ശത്രുക്കളെ ക്ഷമകൊണ്ടും ജയിച്ചാൽ ജീവിതത്തിൽ  വലിയ പരാജയങ്ങൾ വരാതെ നോക്കാം.ഏതൊരു വ്യക്തിയായാലും അത് കുട്ടികളായാലും, മുതിർന്നവരായാലും പരിഗണനയും, സ്നേഹവുമാണ് ആഗ്രഹിക്കുന്നത് .സർവ്വ ചരാചരങ്ങളെയും സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കഴിയുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാണ്. നമ്മുടെ മുന്നിലെത്തുന്ന ഒരു സാധാരണ വ്യക്തിയുടെ കഴിവുകളെ പരിഗണിക്കുകയെന്നതാണ് ആ വ്യക്തിയോട് നാം കാണിക്കുന്ന ഏറ്റവും വലിയ ആദരവ്. സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നാണ് ബഹുമാനം.നാം ഓരോരുത്തർക്കും ബഹുമാനം ലഭിക്കണമെങ്കിൽ നിശ്ചയമായും നാം മറ്റുള്ളവരെ ബഹുമാനിക്കുകയും വേണം . മിക്ക നല്ല ബന്ധങ്ങളും നിലനിൽക്കുന്നത് , പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലുമാണ് ."നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും വെറുക്കരുത് പകരം അവരെ   ബഹുമാനിക്കുക .കാരണം നിങ്ങൾ അവരെക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ച് കൊണ്ടിരിക്കുന്നത് അവരാണ് " എന്ന A. PJ യുടെ വാക്കുകളും, "സ്വയം ബഹുമാനിക്കുക, മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കും"എന്ന കൺഫ്യൂഷ്യസിന്റെ വാക്കുകളും ഓർമ്മയിൽ സൂക്ഷിക്കാം...

Share it:

Morning Thought

Parenting

Post A Comment:

0 comments: