വിദ്യാഭ്യാസം

Share it:
പ്രിയ കൂട്ടുകാരേ,
വിദ്യാഭ്യാസത്തിലൂടെ നിങ്ങൾ പഠിപ്പിക്കേണ്ടത് എങ്ങനെ തോൽക്കാതിരിക്കാം എന്നാവരുത്. മറിച്ച് തോൽവിയിലും തളരാതെ എങ്ങനെ ജയിക്കാം എന്നായിരിക്കണം.  നിങ്ങളുടെ പരിമിതികളെ കുറിച്ചും, പ്രശ്നങ്ങളെക്കുറിച്ചും ചിന്തിക്കാൻ ഒരിക്കലും അവസരം നൽകാതിരിക്കണം. നിങ്ങളുടെ മനസ്സ് എപ്പോഴും പ്രവർത്തന നിരതമായിരിക്കുവാൻ ശ്രദ്ധിച്ചാൽ പഠന വേഗതയും, താല്പര്യവും, നിലനിർത്താനും, വിരസത പൂർണമായും ഒഴിവാക്കാനുംകഴിയും. പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവും കുഞ്ഞു പ്രായത്തിലെ സ്വായത്തമാക്കണം. ഹെലൻ കെല്ലറെപോലെ പരിമിതികളെ അതിജീവിച്ച് ജീവിത വിജയം നേടിയ മഹാന്മാരുടെ ജീവിതപാഠങ്ങൾ  ഇടയ്ക്കിടയ്ക്ക് വായിക്കണം . മനസ്സിന് സന്തോഷം നൽകുന്ന നന്മനിറഞ്ഞ കഥകളും, പാട്ടുകളും കേൾക്കണം. ചിന്താ ശേഷി കൂട്ടുന്ന കളികളിലും, പ്രവർത്തനങ്ങളിലും പങ്കാളികളാകണം.മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും, ആവശ്യം വന്നാൽ സഹായിക്കാനുമുള്ള ഒരു മനസ്സ് കുഞ്ഞു നാളിലെ വളർത്തിയെടുക്കണം. കുട്ടികളായാലും ,മുതിർന്നവരായാലും  പ്രവർത്തനനിരതമായ ഒരു മനസ്സുണ്ടെങ്കിൽ ഏതു കാര്യത്തിലും വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് ഓർക്കണേ... എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Share it:

Morning Thought

Parenting

Post A Comment:

0 comments: