ബാല്യകാലം

Share it:
പ്രിയമുള്ളവരെ,
ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമായ ഓർമകളാണ് ബാല്യം നമുക്ക് നൽകുന്നത്.കളിയും, ചിരിയും,വാശിയും,പിണക്കവും,ഇണക്കവും,കുറുമ്പും എല്ലാം കൈകോർത്തു ആസ്വദിക്കുന്ന കാലമാണ് ബാല്യകാലം.എല്ലാവരുടെയും സംരക്ഷണവും, കരുതലും, സ്നേഹവും ലഭിക്കുന്നത് ബാല്യത്തിലാണ്. തിരിച്ചറിവ് ആദ്യമായി ഉണ്ടാകേണ്ടതും ബാല്യത്തിലാണ്.വീട്ടിൽ നിന്നും,വിദ്യാലയത്തിൽ നിന്നും, സമൂഹത്തിൽ നിന്നും നല്ലത് മാത്രം തെരഞ്ഞെടുത്ത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എപ്പോഴും കൂട്ടുകാർക്ക് തുണയായി ഈ കാലഘട്ടത്തിൽ മാറണം.മുതിർന്നവരും, ഗുരുജനങ്ങളും രക്ഷിതാക്കളും വഴി കാട്ടുന്നത് കൂട്ടുകാരുടെ നന്മയെ ലക്ഷ്യമാക്കിയാണെന്ന തിരിച്ചറിവാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസം.ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഇത്തരുണത്തിൽ ഓർമ്മിക്കാം.മനുഷ്യനിലെ നന്മകളെല്ലാം വളർന്ന് പൂവിടുന്നത് പ്രയോഗവും, അനുഭവവും കൊണ്ടാണെന്നാണ് മഹാനായ സോക്രട്ടീസ് പറഞ്ഞിരിക്കുന്നത്. കുട്ടികൾക്ക് സന്തോഷകരമായ   അനുഭവങ്ങൾ വിദ്യാലയങ്ങളിലും, വീട്ടിലും ഒരുക്കുകയും, നന്മ നിറഞ്ഞ കുട്ടികളായി വളർത്തികൊണ്ടു വരുന്നതുമാകട്ടെ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ആത്യന്തിക ലക്ഷ്യം.
ഇന്ന് ജൂലൈ ഒന്ന് ശനി .... ഡോക്ടർ ദിനം... ഡോക്ടർമാരുടെ സേവന സന്നദ്ധതയും സാമൂഹ്യ ബോധവും സമർപ്പണന മനോഭാവവും ഓർക്കാനുള്ള ദിനം... നന്മയും, സന്തോഷവും നിറഞ്ഞ ദിനം ഏവർക്കും ആശംസിക്കുന്നു.


Share it:

Morning Thought

Parenting

Post A Comment:

0 comments: