ശതാബ്ദിയാഘോഷം സ്വാഗത സംഘം രൂപീകരണ യോഗം

Share it:
ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം, കെ വി എൽ പി ജി   സ്കൂൾ ശതാബ്ദിയാഘോഷം

മാന്യരേ,
ദേശ വിദേശങ്ങളിലുള്ള അസംഖ്യം പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള പ്രാരംഭം കുറിച്ചതും ദേവസ്വത്തിന്റെ പൊതുജന ക്ഷേമപ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവലായും നിലകൊള്ളുന്ന നമ്മുടെ സ്കൂൾ ഈ വർഷം ശതാബ്ദിയാഘോഷത്തിന്റെ നിറവിലാണ്. 
ഇളങ്ങുളം ദേവസ്വം സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശേഷം നടത്തിയ അടിസ്ഥാനസൗകര്യമൊരുക്കിയതടക്കമുള്ള പ്രവർത്തനങ്ങളാലും, ഉൽപതിഷ്ണുക്കളായ അദ്ധ്യാപകരുടെയും , നാട്ടുകാരുടെ സഹകരണത്താലും, ഇന്ന് പാഠ്യവിഷയങ്ങളിലും, കലാ കായിക രംഗത്തും,ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ച  മാതൃകാസ്ഥാപനമായി നമ്മുടെ സ്കൂൾ മാറിയിരിക്കുകയാണ്. ശതാബ്ദി വർഷം സമുചിതമായി ആഘോഷിക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥികൾ, രക്ഷകർത്താക്കളുടെ കൂട്ടായ്മ , അദ്ധ്യാപകർ ,ദേവസ്വം പ്രവർത്തകർ, സർവ്വോപരി നാട്ടുകാർ, അഭ്യുദയകാംക്ഷികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം 22-7-2023 ശനിയാഴ്ച ഉച്ചക്കുശേഷം 3 മണിക്ക് ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നതാണ്. തദവസരത്തിലും മുന്നോട്ടുള്ള പ്രവർത്തനകൾക്കും ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു ,
മാനേജ്മെന്റ് കമ്മിറ്റിക്കുവേണ്ടി ,
                മാനേജർ
അഡ്വ: കെ വിനോദ്


Share it:

100th Year

Post A Comment:

0 comments: