മാതാപിതാക്കളോട് - 01

Share it:


പ്രിയ രക്ഷിതാവേ,
എല്ലാ രക്ഷിതാവിനും ആഗ്രഹം സ്വന്തം കുട്ടി മറ്റു കുട്ടികളെക്കാൾ മിടുക്കനായി കാണണം എന്നായിരിക്കും.  പഠിക്കുന്ന കാര്യത്തിലും, മറ്റുപ്രവർത്തനങ്ങളിലും തങ്ങളുടെ കുട്ടി മുന്നിട്ട് നിൽക്കണം എന്നുമാത്രമല്ല അവനെക്കുറിച്ചു എല്ലാവരും നല്ലതു മാത്രം പറയണം എന്നും ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നു....
എന്നാൽ നാം ഓരോരുത്തരും  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... കുട്ടികളെ ഒരിക്കലും മാതാപിതാക്കളോ, അധ്യാപകരോ സമ്മർദ്ദം ചെലുത്തി ഒരു കാര്യവും ചെയ്യിക്കരുത്. കുട്ടികൾ പ്രകൃതിയെയും, ചുറ്റുപാടിനെയും കണ്ടും, കേട്ടും, അനുഭവിച്ചും പഠിക്കട്ടെ. അവരുടെ  സംശയങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ അധ്യാപകരും, രക്ഷിതാക്കളും പറഞ്ഞു കൊടുക്കണം.എല്ലാ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും അവരോടൊപ്പം ചെലവഴിക്കുകയും വേണം. അവർ പറയുന്നത് ക്ഷമയോടെ കേൾക്കണം.
കുട്ടികൾക്ക് അവരുടെ ആവശ്യങ്ങൾ ചോദിച്ചു നേടിയെടുക്കാൻ അവസരം നൽകണം. നാം കുട്ടികളുടെ ചെറിയ കഴിവുകൾ പോലും, പ്രോത്സാഹിപ്പിക്കണം.അവരുടെ ഒരു കഴിവും നിസ്സാരമാക്കി കാണുകയോ, മോശമായി സംസാരിക്കുകയോ ചെയ്യരുത്. മറ്റുള്ളവരുടെ മുന്നിൽ കുട്ടികളെ ഒരിക്കലും പരിഹസിക്കുകയോ, അവഗണിക്കുകയോ ചെയ്യരുത്.കുട്ടികളെ സമൂഹത്തിൽ ഭയമില്ലാതെ ആവശ്യാനുസരണം ഇടപഴകാനുള്ള അവസരവും നൽകി വളർത്തുകയാണ് വേണ്ടത്. ചെറിയ പ്രായത്തിൽ തന്നെ എന്തു പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും തുറന്നു സംസാരിക്കാനുള്ള ശേഷി  വളർത്തികൊണ്ടു വരേണ്ടതാണ്. അമ്മ പക്ഷി തന്റെ കുഞ്ഞു മക്കൾക്ക് ചിറകു വിരിച്ച് പറക്കാൻ എന്ന് കഴിയുമോ, അപ്പോൾ മുതൽ കൂട്ടിൽ ഭക്ഷണം കൊണ്ടു വന്ന് കൊടുക്കാറില്ല. അവർ പറന്നു പോയി ഭക്ഷണം കണ്ടെത്തുകയാണ് പതിവ്.
സ്വന്തമായി കാര്യപ്രാപ്തി നേടുക എന്നതു തന്നെയാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. 

നമ്മുടെ കുട്ടികളെയും പഠിക്കാൻ പഠിപ്പിപ്പിക്കുക ... സ്വയം പഠന ശേഷിയുള്ളവരാക്കുക ... സ്വയം പ്രാപ്തരാക്കുക...
ഇതാവട്ടെ നമ്മുടെ ലക്ഷ്യം .... ശുഭദിനം നേരുന്നു.
Share it:

Parenting

Post A Comment:

0 comments: