കൂട്ടുകാരോട് - 02

Share it:

പ്രിയ കൂട്ടുകാരേ,
വിദ്യാഭ്യാസം നേടുക എന്നത് ഇക്കാലത്ത് ഒരിക്കലും ഒരു അലങ്കാരമല്ല, മറിച്ച് ഒരായുധമാണ്. സ്വന്തം കാലിൽ നിൽക്കാനായി ഒരു തൊഴിൽ സമ്പാദിക്കണം.അതിനുള്ള ഒരു ഉപാധി കൂടിയാകാണം വിദ്യാഭ്യാസം.
ചെറിയ പ്രായത്തിലെ  പുതുതായി എന്തെങ്കിലും പഠിക്കുകയെന്നത് പ്രധാനപ്പെട്ട ഒരു വിജയ മന്ത്രമാക്കി വളർത്തേണ്ടതുമാണ് . വായിച്ചും, പഠിച്ചും, നുകർന്നും, പകർന്നും ജീവിതം മനോഹരമാക്കുക. പഠനം തൊട്ടിൽ മുതൽ കട്ടിൽ വരെ തുടരേണ്ട ഒരു പ്രക്രിയയാണ്. സ്വഭാവ രൂപീകരണത്തിനും, സാംസ്ക്കാരിക വളർച്ചയിലും അതിന്റെ സ്വാധീനം വളരെ വലുതാണ്.ഒരു ശിശുവിന്റെ ശരീരത്തിലും , മനസ്സിലും, ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ  വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്.  വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല, മാർഗ്ഗമാണ്.... എന്നോർക്കണേ... ശുഭദിനം നേരുന്നു.
Share it:
Next
This is the most recent post.
Previous
Older Post

To Dear Friends

Post A Comment:

0 comments: