സ്ക്കൂളുകളിൽ ചാന്ദ്രദിനാചരണത്തിൻറെ ഭാഗമായി 'എൻ്റെ ബഹിരാകാശം അത്ഭുതങ്ങളുടെ ലോകം' എന്ന വീഡിയോ മൂന്ന്, നാല് ക്ലസ്സുകളിലെ കുട്ടികളെ കാണിക്കുകയുണ്ടായി. ഇതിൽ ബഹിരാകാശ പര്യവേക്ഷണ ചരിത്രം, ബഹിരാകാശത്തെ ജീവിതം, ഭാരമില്ലായ്മയുടെ തമാശകൾ, സ്പേസ് ഷട്ടിൽ, ബഹിരാകാശ നിലയം, ബഹിരാകാശത്ത് വെച്ച് നടത്തിയ ചില ശാസ്ത്ര പരീക്ഷണങ്ങൾ, സ്പെയ്സ് സ്യൂട്ടിൻ്റെ വിശേഷങ്ങൾ, സ്പേസ് വാക്ക്, ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന പരിശീലനങ്ങൾ, ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. കുട്ടികൾ എല്ലാവരും തന്നെ വളരെ താത്പര്യപൂർവം കാണുകയും പലവിധ സംശയങ്ങൾ ചോദിക്കുകയും അതിന് സംശയ നിവാരണം നടത്തുകയുമുണ്ടായി
വിഡിയോ കാണാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
Post A Comment:
0 comments: