അവധിക്കാല പ്രവർത്തനങ്ങൾ Class 1

Share it:
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള അവധിക്കാല പ്രവർത്തനങ്ങളാണിത്. വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. 
അവധിക്കാലപ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു പഴയ നോട്ടുബുക്ക് ക്രമീകരിക്കുമല്ലോ. ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ പരിശോധിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും വേണം.
പ്രവർത്തനം 01  
ചുറ്റുപാടും നിരീക്ഷിക്കൂ, എന്തെല്ലാം പൂക്കൾ, പഴങ്ങൾ നിങ്ങൾ കാണുന്നു? കാണുന്നവയെയെല്ലാം തരംതിരിച്ച് പട്ടികയാക്കുമോ?

പ്രവർത്തനം 02   
രങ്കന്റെ വാഴകൃഷിയെക്കുറിച്ച് മനസ്സിലാക്കിയ സുബ്ബുക്കരടി കുലയുമായി വന്നത് ഓർമ്മയില്ലേ? അവൻ രങ്കനുമായി നടത്തിയ സംഭാഷണം എഴുതാം.
എന്താവും അവർ തമ്മിൽ പറഞ്ഞത്?
രംഗൻ :…………………………………………………….
സുബ്ബു :………………………………………………………

രംഗൻ :…………………………………………………….
സുബ്ബു :………………………………………………………

രംഗൻ :…………………………………………………….
സുബ്ബു :………………………………………………………

രംഗൻ :……………………………………………………..

സുബ്ബു :………………………………………………………
  പ്രവർത്തനം 03
വിവരണം വായിച്ച് ഒരു ചിത്രം വരച്ചാലോ?
ഭംഗിയുള്ള പൂന്തോട്ടം നിറയെ ചെടികൾ മഞ്ഞയും ചുവപ്പും നീലയും പൂക്കൾ. പൂമ്പാറ്റയും തുമ്പിയും പാറിക്കളിക്കുന്നു. തൊട്ടടുത്തൊരു മരം. മരത്തിൽ ഊഞ്ഞാൽ… ഹായ്… എന്തുഭംഗി…
പ്രവർത്തനം 04 
  “എന്റെ സ്‌കൂൾ” ചിത്രം വരച്ചാലോ? എന്റെ സ്‌കൂളിനെക്കുറിച്ച് ഒരു കുറിപ്പും തയ്യാറാക്കുക
പ്രവർത്തനം 05 

പദങ്ങൾ കണ്ടെത്തി എഴുതാം…താഴെ തന്നിരിക്കുന്ന അക്ഷരങ്ങൾ വരുന്ന രണ്ട് പദങ്ങൾ വീതം കണ്ടെത്തി എഴുതിയാലോ?






പ്രവർത്തനം 06  

ഒളിഞ്ഞിരിക്കുന്നതാര് ?






  •  ഒളിഞ്ഞിരിക്കുന്ന പക്ഷിയേത് ? 
  •  ഒളിഞ്ഞിരിക്കുന്ന മൃഗമേത് ? 
  •  ഒളിഞ്ഞിരിക്കുന്ന മരമേത് ? 
  •  ഒളിഞ്ഞിരിക്കുന്ന വാഹനമേത് ? 
  •  ഒളിഞ്ഞിരിക്കുന്ന പൂവേത് ?


പ്രവർത്തനം 07 
ആഹാരത്തിനായി ഉപയോഗിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി “✓ ” ഇടുക. 






പ്രവർത്തനം 08

  താഴെ തന്നിരിക്കുന്ന അക്ഷരങ്ങളോട് ചിഹ്നങ്ങൾ ചേർത്തെഴുതാം.

(ഉദാഹരണം :- സ, സാ, സി, സീ, സു, സൂ, സൃ, സെ, സേ, സൈ, സൊ, സോ, സൗ, സം )

ക ………………………………………………………
ട ……………………………………………………….

ല……………………………………………………….
ന……………………………………………………….
മ……………………………………………………….. 
ത……………………………………………………….
പ……………………………………………………….
വ……………………………………………………….
പ്രവർത്തനം 09
നടാം വിളവെടുക്കാം.
മീനുക്കുട്ടിയും അമ്മയും വെണ്ട,പയർ, ചീര, എന്നിവ കൃഷി ചെയ്തു. അവയെല്ലാം മീനുക്കുട്ടി നല്ലതുപോലെ പരിചരിച്ചു. വിളവെടുത്തപ്പോൾ നല്ല വിളവും കിട്ടി.

നമുക്കും ഒന്ന് കൃഷിചെയ്ത് നോക്കിയാലോ?മീനുക്കുട്ടിയെപ്പോലെ നിങ്ങളും എന്തെങ്കിലും പച്ചക്കറി കൃഷി ചെയ്യുമോ? വിശേഷങ്ങൾ സ്‌കൂൾ തുറക്കുമ്പോൾ പറയണേ…

പ്രവർത്തനം 10

കവിത പൂർത്തിയാക്കാം 


ങ്യാവൂ ങ്യാവൂ കരയും പൂച്ച
വീട്ടിൽ വളർത്തും മൃഗമാണേ
പമ്മി പ്പമ്മി പ്പമ്മി വന്ന്
എലിയെപ്പിടിക്കും മൃഗമാണേ

മാതൃകപോലെ വരികൾ ഉപയോഗിച്ച് മറ്റേതെങ്കിലും  രണ്ട് മൃഗങ്ങളെക്കുറിച്ച് കവിത എഴുതാം

പ്രവർത്തനം 11 
പാറ്റേൺ പൂർത്തിയാക്കാം

1, 3, 5, …………………………….. 99 വരെ എഴുതുക

2. 4, 6, ……………………………..100 വരെ എഴുതുക

5, 10, 15, ………………………….100 വരെ എഴുതുക

10, 20, 30, …………………………100 വരെ എഴുതുക
 പ്രവർത്തനം 12 
മാതൃകപോലെ 8, 10 എന്നിവ പൂർത്തിയാക്കാം









പ്രവർത്തനം 13 
  • ചെറിയ കഥകൾ പറഞ്ഞുകൊടുക്കാം 
  •  ചെറിയ ചിത്രകഥകൾ വായിക്കാൻ സഹായിക്കാം  
കുട്ടികൾക്ക് വായിക്കുന്നതിന് മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള ചിത്രകഥകൾ താഴെ ഉള്ളടക്കംചെയ്യുന്നു. നാല് ലെവലുകളായിട്ടായിരിക്കും കഥകൾ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളുടെ താത്പര്യവും നിലവാരമനുസരിച്ച് കഥകൾ തിരിഞ്ഞെടുക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ

കഥകൾ വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share it:

അവധിക്കാല പ്രവർത്തനങ്ങൾ

Post A Comment:

0 comments: