സാന്ത്വനത്തണലിൽ

Share it:
കർഷകദിനമായ ചിങ്ങം ഒന്നിന് കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാവുകൾ നട്ട പ്ലാവ് ജയനും വിദ്യാർത്ഥികളും  പരിസ്ഥിതി സ്നേഹികളും പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രമുറ്റത്തെ പ്ലാവ് മുത്തശിയുടെ തണലിൽ ഒത്തുചേർന്നു.

കാലപ്പഴക്കം കൊണ്ടു കേടു പാടുകൾ സംഭവിച്ച പ്ലാവിന് ആറു മാസം മുമ്പ് വൃക്ഷായുർ വേദ വിധിപ്രകാരം ചികിത്സ നൽകിയിരുന്നു. ചികിത്സാ കാലാവധി അവസാനിച്ച ചിങ്ങം ഒന്നിനാണു സാന്ത്വനത്തണലിൽ ഒത്തു കൂടാം എന്ന പേരിൽ കൂട്ടായ്‌മ സംഘടിപ്പിച്ചത്.

ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം സ്കൂൾ, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി, പുതിയകാവ് ദേവസ്വം എന്നി വ ചേർന്നാണ് കൂട്ടായ്മ നടന്നത്. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. പുതിയകാവ് ദേവസ്വം പ്രസിഡൻറ് ആർ. സുകുമാരൻ നായരുടെ അധ്യക്ഷതയിൽ പ്ലാവ് പ്ലാവ് ജയൻ ഉത്‌ഘാടനം ചെയ്തു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം അഡ്വ. എം. എസ്. മോഹൻ മുഖ്യപ്രഭാഷണം നടത്തുകയും പ്ലാവ് ജയനെ ആദരിക്കുകയും ചെയ്തു.

വനമിത്ര അവാർഡ് ജേതാ വ് കെ. ബിനു. സംഘാടകസമിതി കോ-ഓർഡിനേറ്റർ എസ്. അഭിലാഷ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാ ന കോ-ഓർഡിനേറ്റർ എസ്. ബിജു, ഒയിസ്തക ഇൻറർനാഷണൽ കോട്ടയം ചാപ്റ്റർ സെക്രട്ടറി ഗോപകുമാർ കങ്ങഴ, ബ്ലോക്ക് പഞ്ചായത്തംഗം എ. ആർ. സാഗർ, സംസ്ഥാന യൂത്ത് കമ്മീഷനംഗം അഡ്വ. സുമേഷ് ആൻഡ്രസ്, എൻ.എ സ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകു മാർ, ദേവസ്വം സെക്രട്ടറി കെ. എസ്. ജയകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

യോഗത്തിനുശേഷം പ്ലാവ് ജയൻ വിദ്യാർഥികളുമായി സംവാദം നടത്തി. ചോദ്യങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്ക് ഇദ്ദേഹം രചിച്ച പുസ്തകങ്ങൾ സ് മ്മാനമായി നൽകി. മധുരപലഹാര വിതരണവും നടന്നു.

Share it:

Save Trees

School Initiatives

School Own Work

No Related Post Found

Post A Comment:

0 comments:

Also Read

പ്രഭാത ചിന്തകൾ 2 June 2021

വാക്കുകൾ കൊണ്ടു സന്തോഷം പകർന്നു കൊടുക്കുക...നമ്മൾ ഒരു വാക്കു പറയുമ്പോൾ അത് കേൾക്കാൻ മുൻപിൽ നിൽക്കുന്നവർക്ക്  വേദനി

KVLPGS