അധ്യാപക ദിനാചരണവും ഗുരു വന്ദനവും

Share it:
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം.  അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം.

ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് ഇന്ത്യയിലെങ്ങും സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ നല്ല മനസ്സിന്റെ ഓര്‍മ്മയില്‍ അധ്യാപകര്‍ക്കായി ഒരു ദിനമുണ്ടായി.
വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് ഇന്ത്യക്കാരുടേത്. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആന്മാര്‍ത്ഥമായി പരിശ്രമിച്ച നമ്മുടെ അധ്യാപകര്‍ ഉണ്ടെന്ന് ഓര്‍ക്കുക. വളരെ വലിയൊരു സേവനമാണ് അവര്‍ ചെയ്യുന്നത്. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

മുൻ പ്രഥമാധ്യാപിക ശ്രീമതി ടി.പി.ഭാരതികുട്ടിയമ്മയ്ക്കൊപ്പം ഒരു ദിനം













Share it:

School Own Work

Special Day Celebration

Post A Comment:

0 comments: