X'mas Celebration with Daya Special School Friends

Share it:
ക്രിസ്ത്മസ് എന്നാൽ കനിവിൻറെയും ത്യാഗത്തിൻറെയും പ്രതീകമാണ്. ആ വാക്കുകളെ അന്വർത്ഥമാക്കുകയാണ് ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ... മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുരുന്നുകൾക്കൊപ്പം ക്രിസ്ത്മസ് ആഘോഷിച്ചു ഇവർ മാതൃകയായി.
---------------------
ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ കാഞ്ഞിരപ്പള്ളി ദയ സ്പെഷ്യൽ സ്കൂളിലേയ്ക്ക് എത്തിയത് മഹത്തായ ഒരു സന്ദേശവുമായാണ്. ഏവരും കേക്ക് മുറിച്ചു പുൽക്കൂട് ഒരുക്കിയും സാൻറ്റായ്ക്കൊപ്പം ചുവടുവച്ചും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സമൂഹത്തിലെ ഒരു വിഭാഗം ഇതൊന്നും അറിയാതെ അവരുടെ കൊച്ചു ലോകത്ത് ഒതുങ്ങി കൂടുന്നു. മാനസികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്ന ഒട്ടേറെ കുട്ടികൾ നമ്മുടെ ചുറ്റുവട്ടത്തുണ്ട് മറ്റു കുട്ടികൾക്കും സമൂഹത്തിൽ മാന്യമായ ഇടം കണ്ടെത്താൻ ദയ സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിവരുന്നതായി സ്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൽ ജബ്ബാർ പറഞ്ഞു.







ജനുവരി മുതൽ ആഴ്ചയിലൊരു ദിവസം ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെത്തി വിനോദ പരിപാടികളിൽ ഏർപ്പെടുത്തുന്നതിനും കായിക പരിശീലനത്തിനും ദയയിലെ കുട്ടുകാരെ ക്ഷണിക്കാനും കുട്ടികൾ മറന്നില്ല. എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറും അധ്യാപികയുമായ സുജാതാ ദേവി, ഗ്രാമപഞ്ചായത്ത് മെമ്പറും മാതൃസംഗമം പ്രസിഡൻറുമായ സൂര്യമോൾ, ജമാ അത്ത ഇസ്ലാമി ജില്ലാ കോ-ഓർഡിനേറ്റർ പി.ഇ.അബ്ദുൽ നാസർ അഹമ്മദ്, എം.എ.സിദ്ദിക്ക്, ശില്പ സുധാകരൻ, സന്ധ്യ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

അവരെ കണ്ടെത്തി വിദ്യാലയത്തിലെത്തിച്ചു മാറുന്ന ലോകത്തിൻറെ ജീവിതക്രമം ശീലിപ്പിക്കുകയാണ് ദയ സ്പെഷ്യൽ സ്കൂളിൻറെ ലക്‌ഷ്യം. കാഞ്ഞിരപ്പള്ളി ഇസ്ലാമിക് സെൻററിനോട് ചേർന്ന് ദയ പാലിയേറ്റിവ് കെയർ, സ്പെഷ്യൽ സ്കൂൾ തുടങ്ങി ഒട്ടേറെ സ്നേഹ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദയ സ്കൂളിൽ ഇപ്പോൾ ഇരുപതോളം കുട്ടികളുണ്ട്. അവർക്കൊപ്പം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ പങ്കുചേരാനും സൗഹൃദം സ്ഥാപിക്കാനുമാണ് ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ എത്തിയത്. ഈ ലോകത്ത് ജനിച്ചു വീഴുന്ന മറ്റേതൊരു കുഞ്ഞിനേയും പോലെ സ്നേഹവും കരുതലും അർഹിക്കുന്നവരാണ് ഞങ്ങളെന്ന ബോധ്യം ദയയിലെ കൂട്ടുകാർക്കും ഉണ്ടാകുന്നതിലാണ്. ഇങ്ങനെയൊരു സന്ദർശനമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുശീല ദേവി പറഞ്ഞു.
Share it:

School Own Work

Special Day Celebration

Post A Comment:

0 comments: