ഇന്നത്തെ അറിവ് (16/02/2017)

Share it:
ഇന്നത്തെ വാർത്തയിൽ നിന്ന് നമ്മുക്ക് ലഭ്യമായ വിജ്ഞാന ശകലങ്ങൾ ഉൾപ്പെടുത്തി 'ഇന്നത്തെ അറിവ്' എന്ന പേരിൽ ഒരു പംക്തി ഞങ്ങൾ ഇവിടെ നിങ്ങൾക്കായി ഒരുക്കുന്നു... അഭിപ്രായം അറിയിക്കണേ.....
  1. ലോകത്ത് ആദ്യമായാണ് ഒരു ബഹിരാകാശ ഏജൻസി നൂറിലധികം ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കുന്നത്. 2014-ൽ 37 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയുടെ DNEPR റോക്കറ്റിന്റെ റെക്കോർഡ് മറികടന്നാണ് PSLV-C37 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്.
  2. PSLV യുടെ 39 ാമത്തെ ദൗത്യമാണിത്. 
  3. ഇന്ത്യയുടെ തദ്ദേശീയ നിർമിത Cartosat-2D, INS-1A, INS-1B ഉപഗ്രഹങ്ങളും 101 വിദേശ ഉപഗ്രഹങ്ങളുമാണ് PSLV-C37 ഭ്രമണപഥത്തിലെത്തിച്ചത്.1378 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. 
  4. Cartosat -2 റിമോട്ട് സെൻസിങ് ഉപഗ്രഹശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് Cartosat-2D. 714 കിലോഗ്രാമാണ് ഇതിന്റെ ഭാരം. Cartosat-2, 2A, 2B, 2C എന്നിവയാണ് ഈ ശ്രേണിയിൽ നേരത്തെ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ.
  5. INS-1A, INS-1B എന്നീ ചെറു ഉപഗ്രഹങ്ങൾ നാവിഗേഷൻ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. 10 കിലോഗ്രാമിൽ താഴെയാണ് ഇവയുടെ ഭാരം. 
വിക്ഷേപിച്ച വിദേശ ഉപഗ്രഹങ്ങൾ
  1. അമേരിക്കയിൽ നിന്നുള്ള 96 ക്യൂബ്സാറ്റുകൾ (പ്ലാനറ്റ് ലാബ്‌സിന്റെ 88 Dove (Flock-3p) എർത്ത് ഇമേജിങ് ഉപഗ്രഹങ്ങൾ, സ്പൈർ ഗ്ലോബലിന്റെ കപ്പൽ നിരീക്ഷണത്തിനുള്ള 8 Lemur-2 നാനോ ഉപഗ്രഹങ്ങൾ)
  2. സ്വിറ്റ്സർലൻഡിലെ സ്‌പേസ് ഫാർമയുടെ മൈക്രോഗ്രാവിറ്റി പഠനം ലക്ഷ്യമാക്കിയുള്ള DIDO-2
  3. ബെൻ ഗുരിയോൺ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇസ്രയേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസ് നിർമിച്ച BGUSat
  4. കസഖ്സ്ഥാനിലെ അൽഫറാബി കസഖ് നാഷണൽ യൂണിവേഴ്‌സിറ്റിയുടെ ടെക്‌നോളജി ഡെമോൺസ്‌ട്രേഷനായുള്ള Al-Farabi-1
  5. നെതർലൻഡിലെ ഇന്നൊവേറ്റീവ് സൊല്യൂഷൻസ് ഇൻ സ്‌പേസിന്റെ PEASSS (The PiezoElectric Assisted Smart Satellite Structure)
  6. യു.എ.ഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയും ചേർന്ന് വികസിപ്പിച്ച Nayif-1 എന്നിവയാണ് ദൗത്യത്തിന്റെ ഭാഗമായി  
664 കിലോഗ്രാമാണ് Cartosat-2D ഒഴികെയുള്ള ഉപഗ്രഹങ്ങളുടെ ആകെ ഭാരം.

2016 ജൂൺ 22 ന് PSLV C-34 റോക്കറ്റിൽ 20 ഉപഗ്രഹങ്ങൾ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ചതാണ് ഐ.എസ്.ആർ.ഒ യുടെ ഇതിനുമുമ്പത്തെ ഏറ്റവും വലിയ വിക്ഷേപണ ദൗത്യം.
2013-ൽ നാസ ഒറ്റ ദൗത്യത്തിൽ (ORS-3) 29 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
Share it:

Today's Knowledge

Post A Comment:

0 comments: