വെള്ളംകുടി മുട്ടാതിരിക്കാൻ

Share it:

വെള്ളംകുടി മുട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


നാളെയും
ശുദ്ധമായ വെള്ളം  ലഭിക്കാൻ. ....

ദിവസവും രണ്ടു നേരം വിസ്തരിച്ചുള്ള കുളി,
ടാപ്പ് തുറന്നിട്ടൊരു പല്ല് തേപ്പ് , കാറ് കഴുകല്‍, ദിവസേനയെന്നോണം 
നിലം തുടപ്പ്,
വാഷിങ്ങ് മെഷീനില്‍
രണ്ടു വട്ടം വെള്ളംമാറ്റിയുള്ള അലക്ക്,
ഒഴിക്കുന്ന മൂത്രത്തിന്‍റെ അമ്പതിരട്ടിയോളം വെള്ളം ഉപയോഗിച്ചുള്ള ഫ്ലഷിങ്ങ്‌, 

മനുഷ്യന്‍റെ
സാമാന്യ യുക്തിക്കു നിരക്കാത്ത തരത്തില്‍  വസ്തുക്കള്‍ക്കും
മനുഷ്യനു തന്നെയും   അശുദ്ധി പ്രഖ്യാപിച്ചു അതിന്‍റെ പേരിലുള്ള
ജലധാര,
കാണുന്നവരുടെ
മനസ്സുകവരാന്‍
മുറ്റത്തൊരു കൃത്രിമജലാശയം  ..... ഇങ്ങനെ പോകുന്നു
നമ്മുടെ ശീലങ്ങള്‍ .

ഒന്നോര്‍ക്കുക ..
ഏറ്റവും പുതിയ
കണക്ക് പ്രകാരം
ഇന്ത്യയില്‍ 
കഴിഞ്ഞ
നാല്‍പ്പത് വര്‍ഷത്തിനിടയ്ക്ക് ഒരാള്‍ക്ക്
ഉപയോഗിക്കാന്‍ ലഭ്യമായ വെള്ളത്തിന്‍റെ അളവ്
മുപ്പതു ശതമാനമായി കുറഞ്ഞിരിക്കുന്നു.
എന്നു വച്ചാല്‍ ,
ഇന്ത്യയില്‍ 1970-80കളില്‍ ഒരാളുടെ ഉപയോഗത്തിന് ലഭിച്ചിരുന്നത്  നൂറു ബക്കറ്റ് വെള്ളമായിരുന്നെങ്കില്‍
ഇന്ന് മുപ്പത് കപ്പേ ലഭിക്കൂ  .

എന്നാല്‍
അന്നുതൊട്ടിങ്ങോട്ടു 
നമ്മുടെ ജീവിത രീതികളില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ..... ഉപയോഗം കൂടിയതല്ലാതെ കുറഞ്ഞോ ?
അപ്പോള്‍  നമ്മള്‍ ഇന്ന്  അധികമെടുക്കുന്ന ഓരോ തുള്ളി വെള്ളവും മറ്റൊരാളുടേതാണ് ....
വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന,
ദാഹിച്ചു തൊണ്ടവരണ്ടിരിക്കുന്ന മറ്റൊരാളുടെതാണ് .....
നമ്മള്‍ ഫ്ലഷ് ചെയ്തുകളയുന്ന വെള്ളം, മുറ്റത്ത്‌
ഭംഗിക്ക് കെട്ടിനിര്‍ത്തിയിരിക്കുന്ന  വെള്ളം 
മറ്റൊരാളുടെ കുടിവെള്ളമാണ് ....

നമുക്കൊരല്‍പ്പംമുമ്പേതുടങ്ങാം ..
ഉണങ്ങി വരണ്ടു
വെള്ളത്തിന്‌ വേണ്ടി അയല്പ്പക്കങ്ങളില്‍ തല്ലുണ്ടാക്കുന്നതിനു അല്‍പ്പം മുമ്പേ.......

രണ്ടു നേരം കുളിക്കുന്നത് ആഭിജാത്യത്തിന്റെയും അന്തസിന്റെയും ലക്ഷണമായി കാണുന്ന സുഹൃത്തുക്കളുണ്ടെനിക്ക്....
ഒരു ബക്കറ്റ് വെള്ളം മതിയെന്നേ കുളിക്കാന്‍,
ഒരു നേരം മതി ,
ഒരൊറ്റ വട്ടം......

ഒരു കപ്പില്‍ വെള്ളമെടുത്തു പല്ല് തേച്ചു നോക്കാം നമുക്ക് , ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം നിലം തുടച്ചാല്‍ മതിയെന്ന് തീരുമാനിക്കാം .... അത്യാവശ്യമായി അലക്കേണ്ടതില്ലാത്ത വസ്ത്രങ്ങള്‍ മൂന്നോ നാലോ ദിവസം കഴിഞ്ഞു ഒരുമിച്ചലക്കാം...

ബാത്ത്റൂമിൽ ഫ്ലഷിലും,
തറ തുടയ്ക്കാനും ,
വണ്ടി കഴുകാനും ,
ചെടി നനയ്ക്കാനുമെല്ലാം മനുഷ്യന്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം തന്നെ വേണം എന്ന വാശി ഉപേക്ഷിക്കാം...
ഫ്ലഷ് ചെയ്യുന്നതിന് പകരം ഒന്ന് കുനിഞ്ഞാല്‍ ബക്കറ്റില്‍ വെള്ളമെടുത്തൊഴിക്കാം.... പാത്രം കഴുകാനും  അലക്കാനും മറ്റും ഉപയോഗിച്ച വെള്ളം പുതുക്കി ഉപയോഗിക്കാം.......
വെള്ളം പുനരുപയോഗിക്കുന്നതു കണ്ടു നെറ്റിചുളിക്കാതിരിക്കാം...

കിണറ്റിലെ വെള്ളമേ ഉപയോഗിക്കൂ, രണ്ടു തവണ കുളിച്ചിലെങ്കില്‍ ഉറക്കം വരില്ല , എന്നും തറ തുടച്ചില്ലെങ്കിൽ ആളുകള്‍ എന്ത് വിചാരിക്കും എന്ന വിചാരങ്ങളോട് നമുക്ക് കുറച്ചു പേര്‍ക്കെങ്കിലും  വിട പറയാം ......

ഇങ്ങനെ ചെറിയ മാറ്റങ്ങള്‍ മതി...
ഒരുപാട് പേര്‍ക്ക്
ഒരുപാട് ദിവസം സന്തോഷത്തോടെ ഇരിക്കാന്‍ ...
നമുക്ക് ഒന്ന് കാണിച്ചു കൊടുക്കാം ....
എല്ലാവരും സന്തോഷിക്കട്ടെ ....

ശരീരമല്ല, മനസ്സ്  വൃത്തിയാക്കി വെക്കാന്‍ പറയാം നമ്മുടെ മക്കളോട്.....

അടുത്ത തലമുറയുടെ കാര്യം പോട്ടെ ....
ഈ മാര്‍ച്ചും ഏപ്രിലും  മെയ് മാസവും കടന്നു 
നമുക്ക് ജീവിക്കേണ്ടേ ....

തമാശയല്ല ....
വെള്ളം അമൂല്യംതന്നെയാണ്.... വിമാനം  ഉണ്ടാക്കാം , ഉപഗ്രഹം ഉണ്ടാക്കാം , റോബോട്ടിനെ ഉണ്ടാക്കാം ....

വെള്ളവും വായുവും മണ്ണും മരങ്ങളുമോന്നും ഉണ്ടാക്കാന്‍ മുക്രയിട്ടാല്‍ പറ്റില്ല ...............
ഓര്‍മ്മയുണ്ടാകട്ടെ..

Share it:

Post A Comment:

0 comments: