പ്ലാസ്റ്റിക് ബാഗിന് വിട

Share it:
ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വം സ്കൂൾ ഹരിത കേരളം പദ്ധതിയിൽ പുതിയൊരു ചുവടുവയ്ക്കുന്നു.വരുന്ന അധ്യയന വർഷം മുതൽ വിദ്യാലയം പ്ലാസ്റ്റിക് മുക്ത സ്കൂൾ ബാഗുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഹരിതപാതയിലെ പുതിയ മുന്നേറ്റം...

മുൻപ് പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്കിനു ബദലായി തുണി സഞ്ചികളും മറ്റും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സ്കൂൾ ഒന്നാകെ പരിസ്ഥിതി സൗഹൃദ ബാഗ് ഉപയോഗത്തിലേയ്ക്ക് തിരിയുന്നത് സംസ്ഥാന തലത്തിൽ ആദ്യ ചുവടുവയ്പാണ്...വിപണിയിലിറങ്ങുന്ന ഏറ്റവും മുന്തിയ ബ്രാൻഡഡ് ബാഗുകളോടു കിടപിടിക്കുന്ന നിലവാരത്തിൽ അതിലേറെ സൗകര്യങ്ങളോടെയാണ് ബാഗ് തയ്യാറാക്കുന്നത്.

മുണ്ടക്കയം ഏന്തയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകൃതി ക്യാരി ബാഗ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാഗുകളുടെ നിർമ്മാണം നിർവ്വഹിക്കുന്നത്. കേരളത്തിലെമ്പാടും പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ രൂപകൽപനയും നിർമ്മാണ പരിശീലനവും നിർവ്വഹിച്ചു ശ്രദ്ധേയയായ ജെയ്നമ്മയാണ് സ്കൂളിന്റെ ആശയം സാക്ഷാൽക്കരിക്കുന്നത്.

വിപണിയിൽ ലഭ്യമായ റെക്സിൻ നിർമ്മിത ബ്രാൻഡഡ് ബാഗുകൾക്ക് 750 മുതൽ 1300 രൂപ വരെ വിലയുണ്ട്.എന്നാൽ പൂർണമായും ഡെനിം ജ്യൂട്ട് മിക്സ് തുണിയിൽ നിർമ്മിച്ച ബാഗിന് അതിലും വളരെ വില കുറവാണ്.തയ്യലിനും തുണിക്കും ഗ്യാരന്റിയും ഉണ്ട്. സ്കൂളിന്റെ പേരും കുട്ടിയുടെ പേരും ബാഗിൽ പ്രിന്റ് ചെയ്തിട്ടുണ്ട്.


സ്കൂൾ മാനേജർ അഡ്വ: കെ വിനോദിന് ബാഗ് കൈമാറിക്കൊണ്ട് പ്രകൃതി സൗഹൃദ സ്കൂൾ ബാഗ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും കേരള വനം വന്യജീവി ബോർഡ് മെമ്പർ കെ .ബിനു നിർവ്വഹിച്ചു.. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവി അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സുജാതാ ദേവി, ഹെഡ്മിസ്ട്രസ് എസ് സുശീലാദേവി, പി.ടി.എ പ്രസിഡന്റ് പ്രൊഫസർ എം.കെ രാധാകൃഷ്ണൻ നായർ, മാതൃസംഗമം പ്രസിഡന്റ് സൂര്യാമോൾ ദേവസ്വം സെക്രട്ടറി സുനിൽ കാഞ്ഞിരമറ്റം, വൈസ് പ്രസിഡന്റ് സന്തോഷ് കായപ്ലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു...
Share it:

Post A Comment:

0 comments: