വിദ്യാഭ്യാസം നേടുക എന്നത് ഇക്കാലത്ത് ഒരിക്കലും ഒരു അലങ്കാരമല്ല, മറിച്ച് ഒരായുധമാണ്. സ്വന്തം കാലിൽ നിൽക്കാനായി ഒരു തൊഴിൽ സമ്പാദിക്കണം.അതിനുള്ള ഒരു ഉപാധി കൂടിയാകാണം വിദ്യാഭ്യാസം.
ചെറിയ പ്രായത്തിലെ പുതുതായി എന്തെങ്കിലും പഠിക്കുകയെന്നത് പ്രധാനപ്പെട്ട ഒരു വിജയ മന്ത്രമാക്കി വളർത്തേണ്ടതുമാണ് . വായിച്ചും, പഠിച്ചും, നുകർന്നും, പകർന്നും ജീവിതം മനോഹരമാക്കുക. പഠനം തൊട്ടിൽ മുതൽ കട്ടിൽ വരെ തുടരേണ്ട ഒരു പ്രക്രിയയാണ്. സ്വഭാവ രൂപീകരണത്തിനും, സാംസ്ക്കാരിക വളർച്ചയിലും അതിന്റെ സ്വാധീനം വളരെ വലുതാണ്.ഒരു ശിശുവിന്റെ ശരീരത്തിലും , മനസ്സിലും, ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. വിദ്യാഭ്യാസം ഒരിക്കലും ലക്ഷ്യമല്ല, മാർഗ്ഗമാണ്.... എന്നോർക്കണേ... ശുഭദിനം നേരുന്നു.
Post A Comment:
0 comments: