രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

Share it:
  • എല്ലാ ദിവസവും 3 - 4 മണിക്കുർ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
  • സ്ഥിരമായി പഠിക്കാൻ ഒരേ സ്ഥലവും സമയവുo ഉണ്ടാകുക
  • എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
  • കുട്ടികളോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക
  • തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിന് പകരം ശരികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
  • കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനുo സമയം കണ്ടെത്തുക
  • സ്നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും മിസ്സാക്കാതിരിക്കുക
  • എത്ര മുതിർന്ന കുട്ടികളാണെങ്കിലും ചേർത്ത് പിടിക്കാനും ഉമ്മവെക്കാനും തയ്യാറാവുക
  • മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക
  • കുട്ടികൾ ശ്രമിച്ചിട്ട് മാർക്കു കുറഞ്ഞാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക.
  • ക്ലാസ് ടീച്ചേഴ്‌സുമായി കൃത്യമായ ഇടവേളകളിൽ സംസാരിക്കുക
  • നല്ല സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്തി കാണിച്ചു കൊടുക്കുക
  • പ്രാതൽ നന്നായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
  • നന്നായി വെള്ളം കുടിക്കുക ഹോട്ടൽ ഭക്ഷണം നിരുത്സാഹപെടുത്തുക
  • കുട്ടികളുടെ വശം ആവശ്യത്തിൽ കുടുതൽ പണം നൽകാതിരിക്കുക
  • കുട്ടികളുടെ സുഹൃത് ബന്ധങ്ങൾ നല്ലതാണെന്ന് ഉറപ്പു വരുത്തുക
  • വീട്ടിൽ പoനത്തിനനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തുക
  • ടി.വി/ മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക
  • സ്വഭാവ ദോഷങ്ങൾ മാറ്റുവാനല്ല മറിച്ച് അവയ്ക്കെതിരായ സ്വഭാവ ഗുണങ്ങൾ കൃത്യമായ ആസൂത്രത്തോടെ  വളർത്തുവാനാണ് പരിശ്രമിക്കേണ്ടത്. ദോഷങ്ങൾ തിരിച്ചറിയുന്നത് ഗുണഗണങ്ങൾ  വളർത്താനുള്ള ലക്ഷ്യത്തോടെ ആയിരിക്കണം. എന്തു ചെയ്യരുത് എന്നതിനേക്കാൾ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിൻറെ വ്യക്തായ രൂപരേഖ മനസ്സിൽ പതിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
  • നിങ്ങളുടെ കുട്ടിയെ വ്യക്തിപരമായി മനഃസിലാക്കാൻ മറ്റൊരു കാര്യത്തിലും വ്യാപൃതമാകാത്ത കുറച്ചു സമയം (മൊബൈൽ പോലും എടുക്കരുത്) അവരോടൊപ്പം ചിലവഴിക്കണം. ഈ വിലപ്പെട്ട സമയം ഒന്നും ഉപദേശിക്കാതെ അങ്ങോട്ടധികം പറയാതെ മുൻവിധിയില്ലാതെ കുട്ടി പറയുന്നതു മുഴുവൻ സ്നേഹത്തോടെ കേട്ടിരിക്കാം. തങ്ങളെ മനസിലാക്കുന്നവർക്കു മാത്രമേ കുട്ടികളുടെയുള്ളിൽ സ്ഥാനവും സ്വാധീനവുമുള്ളൂ എന്ന വസ്തുത നാം മറക്കരുത്.
  • അക്കാദമിക് പെർഫോമൻസ് എന്നതിനേക്കാൾ പഠനത്തിനായുള്ള അവരുടെ പരിശ്രമത്തിലേക്കാണ് ശ്രദ്ധിക്കേണ്ടത്.  പഠിക്കുന്ന രീതി, ചിട്ടയായ പഠന ക്രമം, പഠിക്കുന്ന വിഷയത്തോടുള്ള താത്പര്യം, ഏകാഗ്രത, അദ്ധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം എന്നിങ്ങനെ പല ഘടകങ്ങളും ഈ പരിശ്രമത്തിൽ അടങ്ങിയിട്ടുണ്ട്. അവിടെയാണ് മാറ്റം വരുത്തേണ്ടത്. മാർക്കും ഗ്രേഡും അടിസ്ഥാനമാക്കിയ  പെർഫോമൻസ് പരിശ്രമത്തിൻറെ സ്വാഭാവിക ഫലം മാത്രമാണ്.
  • ശിക്ഷയുടെ കാഠിന്യമല്ല മറിച്ച് ശിക്ഷയുടെ ഉദ്ദേശ്യം സംബന്ധിച്ച  തിരിച്ചറിവാണ് ഒരു കുട്ടിയെ ദുഃസ്വഭാവങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആക്രോശം, വടി, അടി, വഴക്ക് മുതലായ ധാർമ്മികരോഷ പ്രകടനങ്ങളും ദേഷ്യ ശമന മാർഗ്ഗങ്ങളും മാറ്റിവച്ച് തിരിച്ചറിവു നൽകുന്ന  ഫലപ്രദമായ മറ്റു ക്രിയാത്മക മാർഗ്ഗങ്ങൾ ശിക്ഷണത്തിനായി നാം സ്വീകരിക്കണം.
  • സൗഹാർദ്ദപരമായ അടുപ്പം ആഗ്രഹിക്കുന്ന ന്യൂ ജെനറേഷൻ കുട്ടിയെ മനസ്സിലാക്കി പെരുമാറുക.
  • എന്തിനും ഏതിനും പുറകേ നടന്ന് ഉപദേശിക്കുന്ന പഴഞ്ചൻ പരിപാടി ഇനിയെങ്കിലും നിർത്താം.  സാഹചര്യത്തിനനുസരിച്ച് ശരിയായ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ നിങ്ങളുടെ  ബോധ്യങ്ങൾ പങ്കുവയ്ക്കുകയും തിരുത്തലുകൾ വരും വരായ്കകളുടെ വെളിച്ചത്തിൽ ബുദ്ധിപരമായി അവതരിപ്പിക്കുകയും ചെയ്യുക.
Share it:

Parents

രക്ഷിതാക്കൾ

Post A Comment:

0 comments: