കാലാതീത വാക്കുകള്‍

Share it:

*എ. പി.ജെ അബ്ദുൽകലാം*
*കാലാതീത വാക്കുകള്‍*
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
*‼നിന്റെl ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്.* 
*കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.*

*‼വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.*
*വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.*

*‼സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരി യണം  മന:സാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല.* 
*മന:സാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.*

*‼ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസു വേണം.*

*‼എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്.* 
*ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.*

*‼കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.*

*‼ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്.* 
*അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.*

*‼ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.*

*‼പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്.*  *എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ്  നമ്മെ വ്യത്യസ്ഥമാക്കുന്നത്.*

*‼നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം.* 
*അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.*

*‼കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.*

*‼ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം.  ജിജ്ഞാസയെന്നത് സര്‍ഗശേഷിയുടെ അടയാളമാണ്.*

*‼ഒരു രാജ്യം അഴിമതിരഹിതവും സന്മനസുകളുടെ കേദാരവും ആക്കാന്‍  സമൂഹത്തിലെ മൂന്നുപ്രധാന വ്യക്തികള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.*
*പിതാവ്,  മാതാവ്, ഗുരു എന്നിവരാണവര്‍.*   

*‼എനിക്കൊരു പാട് ദൂരം പോകാനുണ്ട്.*
*എന്നാല്‍, എനിക്ക് തിരക്കില്ല.  ചെറുചുവടുകള്‍വച്ച്  ഞാന്‍  നടക്കുന്നു.  ഒന്നിന് പിറകെ ഒന്ന് മാത്രം.  എന്നാല്‍ ഓരോ ചുവടും മുന്നോട്ട്, ഉയര്‍ച്ചയി    ലേക്ക്…*

*‼ഞാന്‍ ജനിച്ചത് കഴിവുകളോട്കൂടിയാണ്, ആശയങ്ങളോടും സ്വപ്നങ്ങളോടും കൂടിയാണ്, നന്‍മയോടും മഹത്വത്തോടും കൂടിയാണ്, ഞാന്‍ പറക്കും. അത്മവിശ്വാസത്തോടെ….*

*‼നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് നിങ്ങള്‍ സ്വപ്നം കണ്ടേ മതിയാവൂ...*

*‼നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്.* 
*നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.*

*‼പ്രശസ്തനായാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ അതിലെവിടെയോ യാദൃശ്ചികത കണക്കാക്കിയാല്‍ മതി.*  *എന്നാല്‍ പ്രശസ്തനായാണ് മരിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ സ്വന്തം നേട്ടമാണ്.* 

*‼മുതിര്‍ന്നവര്‍ രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടത്.*  *മരണക്കിടക്കയിലേക്ക് സ്വത്തിനെ വലിച്ചിഴക്കാതിരിക്കുക,*
*അത് കുടുംബകലഹത്തെ വിളിച്ച് വരുത്തും.* 
*ജോലി ചെയ്യുമ്പോള്‍ മരിക്കുക.*
*രോഗശയ്യയില്‍ നീളാതെ അവസാനശ്വാസംവരെ നിവര്‍ന്ന് നില്‍ക്കുക.  വിടപറയല്‍ ഹൃസ്വമായിരിക്കണം, തീര്‍ത്തും ഹ്രസ്വം…..*

Share it:

Words

Post A Comment:

0 comments: