ജലാശയങ്ങളുടെ ചുറ്റുപാടും പ്രകൃതിയുടെ സംരക്ഷകരായി നിലകൊള്ളുന്ന കണ്ടലുകളെ പരിചയപ്പെടാം
സുനാമിത്തിരകൾ ആർത്തലച്ചു തീരത്തെ വിഴുങ്ങാനെത്തിയ വാർത്ത കൂട്ടുകാർ കേട്ടിട്ടുണ്ടാവുമല്ലോ. മാനം മുട്ടുന്ന തിരകൾ ആർത്തലച്ചെത്തി കരയെ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കി ലും രക്ഷകരായതു കണ്ടൽച്ചെടികളായിരുന്നു.
വാൻറീഡ് തയാറാക്കിയ 12 വാല്യങ്ങളുള്ള ഹോർട്ടുസിൽ കണ്ടൽ ച്ചെടികളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ഇതിലെ ആറാം വാല്യത്തിൽ ആറുതരം കണ്ടൽച്ചെടികളെ വിശദമാക്കി. കണ്ടൽ കറിക്കണ്ടൽ, പേക്കണ്ടൽ, ചെറുകണ്ടൽ, കരക്കണ്ടൽ, പൂക്കണ്ടൽ എന്നിവയെ ചിത്രസഹിതം ഓരോ അധ്യായത്തിലായി അവതരിപ്പിച്ചു. കടലിനടുത്ത ഉപ്പുനിറഞ്ഞ ചതുപ്പുപ്രദേശം എന്നർഥം വരു ന്ന 'കണ്ടൽ' എന്ന മലയാളപദവും അങ്ങനെ ലോകപ്രസിദ്ധമായി.
കണ്ടൽച്ചെടികളിൽ മൂന്നുതരം വേരുകളുണ്ട്. സാധാരണ തായ്തവേരുപടലത്താൽ ഉറച്ചുനിൽക്കുന്നു (Taproot System), താങ്ങുവേരുകളാൽ മുഖ്യകാണ്ഡത്തിന് കരുത്തുപകരുന്നു (Stilt Roots). ശ്വസനവേരുകളാൽ അന്തരീക്ഷത്തിൽനിന്ന് ഓക്സസിജൻ നേരിട്ടു സ്വീകരിക്കുന്നു (Pneomato Phores).
2. മുളച്ച വിത്തുകൾ
ചതുപ്പിൽ വിത്തുകൾ വീണാൽ നശിച്ചു പോകാനിടയുള്ളതിനാൽ ഇവയുടെ വിത്തുകൾ ബീജാങ്കുരണം നടന്നതിനുശേഷമേ താഴെ വീഴുകയുയുള്ളൂ. ഈ അതിജീവനമാർഗത്താൽ കണ്ടൽവർഗം നിലനിൽക്കുന്നു.
3. താപനിയന്ത്രണ സംവിധാനം
വേലിയേറ്റസമയത്തുള്ള തണുപ്പിനെയും വേലിയിറക്കത്തിലുള്ള ചൂടിനെയും ഒരുപോലെ നിയന്ത്രിക്കാൻ ഈ ചെടികൾക്കു ള്ള കഴിവ് ഇതര ചെടികളിൽനിന്നു കണ്ടൽച്ചെടികളെ വ്യത്യസ്തമാക്കുന്നു.
4, ഉപ്പിനെ പുറന്തള്ളും
ചതുപ്പിലെ ഉപ്പിനെ സംവഹന വ്യവസ്ഥയിലൂടെ ഉള്ളിലെടുത്ത് ആസ്യരന്ധ്രങ്ങളിലൂടെയും ലെന്റിസെല്ലുകളിലൂടെയും പുറത്തേക്കു കളയാൻ കണ്ടൽച്ചെ ടികൾക്കാകും. ഇലയിൽ കാണു ന്ന ഉപ്പുപരലുകൾ ഇതിനുള്ള തെളിവാണ്.
5,ജലനഷ്ടം ഒഴിവാക്കും
സ്ഥിതിചെയ്യുന്ന ചുറ്റുപാടിലെ ശുദ്ധജല ലഭ്യതയെ അടിസ്ഥാനമാക്കി ജലനഷ്ടം ഒഴിവാക്കാ നായി ആസ്യരന്ധങ്ങൾ തുറക്കു ന്നതും അടയ്ക്കക്കുന്നതും വളരെയധികം നിയന്ത്രിച്ചാണ്. ഇലയുടെ ക്രമീകരണംതന്നെ പ്രത്യേക രീതിയിലാണ്. ഉച്ചനേരത്തു സസ്യസ്വേദനം കുറയ്ക്കാനു ള്ള രീതിയിലാണു നിൽക്കുക. ഇക്കാര്യങ്ങളിൽ മരുരൂഹ സസ്യങ്ങളെ(Xerophytes) കണ്ടൽച്ചെടി കൾ അനുകരിക്കുന്നു.
സുനാമിത്തിരകൾ ആർത്തലച്ചു തീരത്തെ വിഴുങ്ങാനെത്തിയ വാർത്ത കൂട്ടുകാർ കേട്ടിട്ടുണ്ടാവുമല്ലോ. മാനം മുട്ടുന്ന തിരകൾ ആർത്തലച്ചെത്തി കരയെ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കി ലും രക്ഷകരായതു കണ്ടൽച്ചെടികളായിരുന്നു.
കണ്ടൽച്ചെടി എന്നാൽ
കടലിനടുത്തുള്ള ഉപ്പുവെള്ളം കെട്ടി ക്കിടക്കുന്ന ചതുപ്പുപ്രദേശങ്ങളാണു കണ്ടൽ എന്ന പേരിൽ അറിയപ്പെടു ന്നത്. ഇവിടെ വളരുന്ന പ്രത്യേകത രം സസ്യങ്ങളും ഇതേപേരിൽത്തന്നെ അറിയപ്പെടുന്നു. MANGROVE എന്നാണ് ഇംഗ്ലിഷിൽ ഇവ അറിയപ്പെടുന്നത്. ഉപ്പിന്റെ അംശമുള്ളിടങ്ങളിൽ വളരാവുന്ന ഈ സസ്യവർഗങ്ങളെ ഹാലോഫൈറ്റുകൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കു ന്നത്. നൂറിലേറെ ഇനം കണ്ടൽച്ചെടി കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.വാൻറീഡ് തയാറാക്കിയ 12 വാല്യങ്ങളുള്ള ഹോർട്ടുസിൽ കണ്ടൽ ച്ചെടികളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. ഇതിലെ ആറാം വാല്യത്തിൽ ആറുതരം കണ്ടൽച്ചെടികളെ വിശദമാക്കി. കണ്ടൽ കറിക്കണ്ടൽ, പേക്കണ്ടൽ, ചെറുകണ്ടൽ, കരക്കണ്ടൽ, പൂക്കണ്ടൽ എന്നിവയെ ചിത്രസഹിതം ഓരോ അധ്യായത്തിലായി അവതരിപ്പിച്ചു. കടലിനടുത്ത ഉപ്പുനിറഞ്ഞ ചതുപ്പുപ്രദേശം എന്നർഥം വരു ന്ന 'കണ്ടൽ' എന്ന മലയാളപദവും അങ്ങനെ ലോകപ്രസിദ്ധമായി.
സുന്ദർബൈൻ
ബംഗാളിലും ബംഗ്ലദേശിലുമായി ഇതു വ്യാപിച്ചിരിക്കുന്നു. ഗംഗാ ബ്രഹ്മപുത്ര ഡൽറ്റ പ്രദേശത്തു കാണുന്ന സുന്ദരി വൃക്ഷങ്ങളാണ് ഈ പേരു ലഭിക്കാനിടയാക്കിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ പ്രദേശം ഉൾപ്പെട്ടിട്ടുണ്ട്. ദേശീയ പാർക്ക്, കടുവാസംരക്ഷണ കേന്ദ്രം, ബയോസ്ഫിയർ റിസർവ് എന്നീ ഭാഗങ്ങൾ വരുന്ന മേഖലയാണിത്. ബംഗാൾ കടുവകളുടെ പ്രധാന വിഹാരകേന്ദ്രമാണിത്. ഇവയെക്കൂടാതെ മാനുകൾ, മുതലകൾ, പുള്ളിപ്പുലികൾ, പാമ്പുകൾ ഒക്കെയു ണ്ട്. പ്രധാന വിനോദസഞ്ചാര കേ ന്ദ്രംകൂടിയാണിത്.സവിശേഷ സ്വഭാവങ്ങൾ
1. മൂന്നുതരം വേരുകൾകണ്ടൽച്ചെടികളിൽ മൂന്നുതരം വേരുകളുണ്ട്. സാധാരണ തായ്തവേരുപടലത്താൽ ഉറച്ചുനിൽക്കുന്നു (Taproot System), താങ്ങുവേരുകളാൽ മുഖ്യകാണ്ഡത്തിന് കരുത്തുപകരുന്നു (Stilt Roots). ശ്വസനവേരുകളാൽ അന്തരീക്ഷത്തിൽനിന്ന് ഓക്സസിജൻ നേരിട്ടു സ്വീകരിക്കുന്നു (Pneomato Phores).
2. മുളച്ച വിത്തുകൾ
ചതുപ്പിൽ വിത്തുകൾ വീണാൽ നശിച്ചു പോകാനിടയുള്ളതിനാൽ ഇവയുടെ വിത്തുകൾ ബീജാങ്കുരണം നടന്നതിനുശേഷമേ താഴെ വീഴുകയുയുള്ളൂ. ഈ അതിജീവനമാർഗത്താൽ കണ്ടൽവർഗം നിലനിൽക്കുന്നു.
3. താപനിയന്ത്രണ സംവിധാനം
വേലിയേറ്റസമയത്തുള്ള തണുപ്പിനെയും വേലിയിറക്കത്തിലുള്ള ചൂടിനെയും ഒരുപോലെ നിയന്ത്രിക്കാൻ ഈ ചെടികൾക്കു ള്ള കഴിവ് ഇതര ചെടികളിൽനിന്നു കണ്ടൽച്ചെടികളെ വ്യത്യസ്തമാക്കുന്നു.
4, ഉപ്പിനെ പുറന്തള്ളും
ചതുപ്പിലെ ഉപ്പിനെ സംവഹന വ്യവസ്ഥയിലൂടെ ഉള്ളിലെടുത്ത് ആസ്യരന്ധ്രങ്ങളിലൂടെയും ലെന്റിസെല്ലുകളിലൂടെയും പുറത്തേക്കു കളയാൻ കണ്ടൽച്ചെ ടികൾക്കാകും. ഇലയിൽ കാണു ന്ന ഉപ്പുപരലുകൾ ഇതിനുള്ള തെളിവാണ്.
5,ജലനഷ്ടം ഒഴിവാക്കും
സ്ഥിതിചെയ്യുന്ന ചുറ്റുപാടിലെ ശുദ്ധജല ലഭ്യതയെ അടിസ്ഥാനമാക്കി ജലനഷ്ടം ഒഴിവാക്കാ നായി ആസ്യരന്ധങ്ങൾ തുറക്കു ന്നതും അടയ്ക്കക്കുന്നതും വളരെയധികം നിയന്ത്രിച്ചാണ്. ഇലയുടെ ക്രമീകരണംതന്നെ പ്രത്യേക രീതിയിലാണ്. ഉച്ചനേരത്തു സസ്യസ്വേദനം കുറയ്ക്കാനു ള്ള രീതിയിലാണു നിൽക്കുക. ഇക്കാര്യങ്ങളിൽ മരുരൂഹ സസ്യങ്ങളെ(Xerophytes) കണ്ടൽച്ചെടി കൾ അനുകരിക്കുന്നു.
കണ്ടൽസസ്യ വിന്യാസം
നൂറിലധികം രാജ്യങ്ങളുടെ തീരദേശവുമായി ബന്ധപ്പെട്ടു കണ്ടൽവനങ്ങൾ കാണപ്പെടുന്നുണ്ട്. 2010ൽ പുറത്തിറക്കിയ World MangroveAtlas ന്റെ കണക്കുപ്രകാരം ലോകത്തെ അഞ്ചിലൊന്നു കണ്ടൽപ്രദേശങ്ങൾ നശിച്ചിരിക്കുന്നു.
കണ്ടൽവൃക്ഷങ്ങളുടെ കാണ്ഡവും ഊർന്നിറങ്ങുന്ന വേരുകളും ചേർന്നുനിൽക്കുന്ന മണ്ണിടങ്ങളിൽ ഒട്ടേറെ ജലജീവികൾ അധിവസിക്കുന്നു. പക്ഷികൾ, ചിപ്പികൾ, കൊഞ്ചുകൾ തുടങ്ങി എത്രയോ പേർക്ക് ഈറ്റില്ലമാകുന്നു ഈ വനസ്ഥ ലികൾ.
കണ്ടൽ പൊക്കുടൻ
കണ്ടൽച്ചെടികളുടെ സംരക്ഷണം ജീവിതദൗത്യമായി ഏറ്റെടുത്ത് അതൊരു സന്ദേശമാക്കി മാറ്റിയ മനുഷ്യനാണു കല്ലേൻ പൊക്കുടൻ. 1937ൽ കണ്ണൂരിലെ ഏഴോം മൂല ഇടുക്കിൽ തറയിലായി രുന്നു ജനനം. 1989 മുതലാണു പരിസ്ഥിതിപരിരക്ഷണത്തിൽ സജീവമായി ഇടപെട്ടു തുടങ്ങിയത്. കണ്ടൽപഠനത്തിന് ഒരു പാഠശാലയായി മാറിയ പൊക്കുടൻ, തന്റെ ജീവിതകാലത്ത് ഒരുലക്ഷ ത്തിലേറെ കണ്ടൽച്ചെടികൾ നട്ടുവളർത്തി. ഈ രംഗത്തെ അനുഭവങ്ങൾ മുൻനിർത്തി പുസ്തകങ്ങൾ തയാറാക്കി. കണ്ടൽ ഇനങ്ങൾ, കണ്ടൽ ക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്നിവയാണിവ. പി.വി.തമ്പി മെമ്മോറിയൽ എൻഡോവ്മെന്റ്, ഭൂമിമിത്ര, വനമിത്ര, ഹരിതവ്യക്തി എന്നീ പുരസ്കാരങ്ങൾ നേടി. കഴിഞ്ഞു വർഷം (2015) സെപ്റ്റംബറിൽ നിര്യാതനായി.കണ്ടൽ സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ
- അവിസിനിയ (Avicennia)
- ഹൈസോഫോറ (Rhizophora)
- ബിവൈഗൈനെ (Bruguiera)
- നൈപ്പ് (Nypa)
- ലഗൂൺകുലേറിയ (Laguncularia) .
- സോണറേഷ്യ (Sonneratia)
- സീറിയോപ്സ് (Ceriops)
Post A Comment:
0 comments: