ചിഹ്നങ്ങൾ മലയാളത്തിൽ - 3

Share it:

3. അർധവിരാമം / രോധിനി Semicolon [;]

മഹാവാക്യങ്ങളിലെ ഉപവാക്യങ്ങളെ വേർതിരിക്കുവാനും പരസ്പര ബന്ധമുള്ള വാക്യങ്ങൾക്കിടയ്ക്കും അർധവിരാമം ഉപയോഗിക്കും.
  • അവർ അയാളെത്തന്നെ നോക്കി നിന്നു; തളയ്ക്കപ്പെട്ട മൃഗത്തിൻറെ വന്യമായ നോട്ടം.
  • ഹനുമാൻ സമുദ്രം താണ്ടി; സീതയെ കണ്ടു; അംഗുലീയം കൊടുത്തു; ചൂഢാമണി വാങ്ങി.

4. അപൂർണ വിരാമം / ഭിത്തിക [:]

മറ്റൊരാളിൻറെ സംഭാഷണം എടുത്തെഴുതുമ്പോഴും തുല്യപ്രാധാന്യമുള്ള വാക്യങ്ങൾ വേർപെടുത്തി എഴുതുമ്പോഴും ഒരു പ്രസ്താവനയെ വിശദീകരണങ്ങളുമായോ ഉദാഹരണങ്ങളുമായോ ബന്ധിപ്പിക്കുമ്പോഴും അപൂർണ വിരാമം ഉപയോഗിക്കുന്നു.
  • മീശമാർജാരൻ :"എന്തുണ്ടടെ എലുമ്പാ വിശേഷങ്ങൾ?" എലുമ്പൻ : "ഒന്നുമില്ലണ്ണാ ഇങ്ങനെ കഴിഞ്ഞുപോകുന്നു."
  • പാലം കടക്കുവോളം നാരായണ : പാലം കടന്നാൽ കൂരായണ 
  • വേദങ്ങൾ നാലുണ്ട് : ഋഗ്, യജുസ്സ്, സാമം, അഥർവം.
Share it:

ചിഹ്നങ്ങൾ

Post A Comment:

0 comments: