ചിഹ്നങ്ങൾ മലയാളത്തിൽ - 2

Share it:

2. അല്പവിരാമം / അങ്കുശം Comma [,]

ഇടയ്ക്കുള്ള നിർത്തിനെ സൂചിപ്പിക്കാനും പ്രധാന വാക്യത്തെയും അപ്രധാന വാക്യത്തെയും വേർതിരിച്ചു കാണിക്കുവാനും സമുച്ചയ നിപാതമായ 'ഉം' ഒഴിവാക്കി പദങ്ങൾ ഒന്നൊന്നായി പറയുമ്പോഴും സംബോധനയ്ക്ക് ശേഷം അല്പവിരാമം ഉപയോഗിക്കും.

  • മനുഷ്യൻ പ്രകൃതിയുടെ അംശമാണെങ്കിൽ, എല്ലാ ശക്തിയും സൗന്ദര്യവും പ്രകൃതിയുടേത് തന്നെ.
  • തുലാമാസമാകുമ്പോൾ, ചുവടു മുതൽ മുകൾ വരെ കായ്കൾ വിരിഞ്ഞു തുടങ്ങും.
ഒരു പോരാളിയുടെയും കാളയുടെയും രാപ്പാടിയുടെയും ഒരു മനുഷ്യൻറെയും ശബ്ദമതിനില്ലേ എന്ന വാക്യം
  • 'ഒരു പോരാളിയുടെ, കാളയുടെ, രാപ്പാടിയുടെ, ഒരു മനുഷ്യൻറെ ഒക്കെ ശബ്ദമതിനില്ലേ' എന്ന് 'കോമ' ചേർത്ത് എഴുതാം.
പ്രിയപ്പെട്ട പത്രാധിപർക്ക്, [സംബോധന]
Share it:

ചിഹ്നങ്ങൾ

Post A Comment:

0 comments: