ചിഹ്നങ്ങൾ മലയാളത്തിൽ - 1

Share it:
ഒരു ഭാഷയിൽ ചിഹ്നങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വ്യക്തവും ശക്തവും ശുദ്ധവുമായ ഭാഷാ പ്രയോഗത്തിന് ഉചിതമായ സ്ഥാനങ്ങളിൽ ചിഹ്നങ്ങൾ പ്രയോഗിച്ചേ മതിയാകൂ. വാക്യങ്ങളെ കൃത്യമായി നിയന്ത്രിച്ചു ആശയസമ്പൂർണ്ണമായി മാറ്റുന്നത് ചിഹ്നങ്ങളാണ്. ഒരു കഥാഭാഗം നോക്കൂ....

"പിറകിൽ വന്നുനിന്ന് അച്ഛൻ പരിഹസിച്ചോ?"
"സുരേന്ദ്രാ, മണ്ണും മരവും തമ്മിലുള്ള ബന്ധം നിനക്കറിഞ്ഞുകൂടാ. മരം വെട്ടിയാൽ വേരുണങ്ങും, മണ്ണുണങ്ങും, കാറ്റും മഴയും പറന്നും ഒളിച്ചും പോകും. ചുരത്താത്ത കല്ലുകൾ തെളിഞ്ഞുവരും. ഇവിടം വിട്ട് എവിടെയെങ്കിലും പൊയ്ക്കൂടേ?"
"എങ്ങോട്ടാണച്ഛാ?"
 ഉദ്ധരണിയും പൂർണ്ണവിരാമവും അല്പവിരാമവും ചോദ്യം സൂചിപ്പിക്കുന്ന ചിഹ്നവുമെല്ലാം ചേർന്നീട്ടാണ് കഥാഭാഗത്തെ അർത്ഥപൂർണ്ണമാകുന്നത്. വാക്യം നിർത്തേണ്ടിടത്ത് നിർത്തി ചോദ്യം ചോദിക്കേണ്ടിടത്ത് അത് ചോദിച്ചു പ്രയോഗിക്കുമ്പോഴാണ് ആശയവിനിമയം അർത്ഥമുള്ളതാകുന്നത്.

1. പൂർണ്ണവിരാമം/ ബിന്ദു  [Full Stop (.)]
ഒരു വാക്യം അവസാനിച്ചു എന്ന് കാണിക്കാനാണ് ഈ ചിഹ്നം ഉപയോഗിക്കുന്നത്. അധ്യായം, ഖണ്ഡിക എന്നിവയെ സൂചിപ്പിക്കാനും ചുരുക്കെഴുത്തിലും ഈ ചിഹ്നം ഉപയോഗിക്കാം.
ഉദാ: പഠിക്കുന്ന കുട്ടികൾക്ക്, പഠിക്കാനൊരു 'വിദ്യ'.
ച.കി.മി [ചതുരശ്ര കിലോമീറ്റർ]
4.2 [നാലാം അധ്യായം രണ്ടാം ഖണ്ഡിക]
Share it:

ചിഹ്നങ്ങൾ

Post A Comment:

0 comments: