ചിഹ്നങ്ങൾ മലയാളത്തിൽ - 4

Share it:

5. ചോദ്യചിഹ്‌നം Question Mark [?]

ചോദ്യ വാക്യങ്ങളുടെ അവസാനത്തിലും സംശയം സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.

  • മാതൃഭൂമിയുടെ സ്ഥാപക പത്രധിപർ ആരാണ്?
  • ക്വിറ്റ് ഇൻഡ്യാ സമരം നടന്നത് എന്ന് ?

6. രേഖ / വര  Dash [-]

ചുരുക്കിപ്പറഞ്ഞത് വിശദീകരിക്കുവാനും വിശദീകരിച്ചത് ചുരുക്കിപ്പറയാനും രേഖ ഉപയോഗിക്കുന്നു.
  • മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ - ദിനപത്രം, ആഴ്ചപ്പതിപ്പ്, ബാലഭൂമി, യാത്ര, മിന്നാമിന്നി തുടങ്ങിയവ - വായിക്കാനായി വിതരണം ചെയ്തു.

7. ആശ്ചര്യചിഹ്നം / വിക്ഷേപിണി Exclamation Mark [!]

ആശ്ചര്യം, സന്തോഷം, സങ്കടം, അത്ഭുതം, ദേഷ്യം തുടങ്ങിയ വികാരങ്ങളെ സൂചിപ്പിക്കുന്ന ശബ്ദങ്ങളാണ് വ്യാക്ഷേപങ്ങൾ. വ്യാക്ഷേപക ശബ്ദവാക്യങ്ങൾക്ക് ശേഷമാണ് 'വിക്ഷേപണി' ഉപയോഗിക്കുന്നത്.
  • "ആവൂ! ജീവിതം എത്ര ഹ്രസ്വതരം!"
  • "ഹ! ഹ!ഹ! ഉണ്ണിയെ, ഇതാപ്പോ നന്നായത്!"
  • "ഹാ! കഷ്ടം! എത്ര ദാരുണമായ സംഭവം!"
  • "അയ്യോ! അങ്ങ് എന്താണീപ്പറഞ്ഞത്!"
  • ശിവ! ശിവ! ഞാനെന്താണീ കേൾക്കുന്നത്!" 
Share it:

ചിഹ്നങ്ങൾ

Post A Comment:

0 comments: