വരക്കൂട്ട്-ചിത്രരചനാ മത്സരം

Share it:
പൊൻകുന്നം ഹൈറേഞ്ചു ബുൾസ് റോയൽ എൻഫീൽഡ് റൈഡേഴ്‌സ് ക്ലബും ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം സ്കൂളും സംയുക്തമായി ‘വരക്കൂട്ട്’ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 2018 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഇളങ്ങുളം ശ്രീ ധർമ്മശാസ്താ ദേവസ്വം ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 8:30 ന് രജിസ്‌ട്രേഷൻ. 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. അംഗൻവാടി, നഴ്‌സറി, എൽ.പി, യു.പി, ഏച്ച്.എസ്, ഏച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കളറിംഗ് സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം. വരയ്‌ക്കുന്നതിനുള്ള ഡ്രോയിങ് ഷീറ്റ് സംഘാടകർ നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. കോട്ടയം ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മത്സരിക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയീട്ടുണ്ട്.
ഓരോ വിഭാഗത്തിലും വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഓയിസ്ക ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റും മൊമെന്റോയും ലഭിക്കുന്നതാണ്. രാവിലെ 9:30 ന് എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.പി.സുമംഗലാ ദേവി, പൊൻകുന്നം എസ്.ഐ മനോജ് കുമാർ, എം.വി.ഐ സുരേഷ് കുമാർ, എം.എം.വി.ഐ മനോജ് കുമാർ ചിത്രകലാ സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പൽ സുനിൽ.കെ.സി എന്നിവർ ചേർന്ന് ഉത്‌ഘാടനം നിർവ്വഹിക്കും. വാർഡ് മെമ്പർ സുജാതാ ദേവി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ജി.ജിജി, സ്കൂൾ മാനേജർ അഡ്വ.കെ.വിനോദ്, പി.ടി.എ പ്രസിഡന്റ് അജി അമ്പലത്തറ, ഏച്ച്.ആർ.ബി.റൈഡേഴ്‌സ് ക്ലബ് പ്രസിഡന്റ് ശിവദാസ് പൊയ്കപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
വരക്കൂട്ട് ചിത്രരചനാ മത്സരത്തോടനുബന്ധിച്ചു ഇളങ്ങുളം മ്യുസിക്ക് ക്ലബിന്റെ നിത്യവസന്ത ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള, സുപ്രസിദ്ധ വനം-വന്യജീവി ഫോട്ടോഗ്രാഫർ വിനയൻ കൊടുങ്ങൂരിൻറെ ഫോട്ടോ പ്രദർശനം, മജീഷ്യൻ അംജദ് സിയാദിന്റെ മാജിക് ഷോ എന്നിവയും ഉണ്ടായിരിക്കും.
Share it:

Competition

Post A Comment:

0 comments: