* നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് മദർ തെരേസ
* കമ്പ്യൂട്ടറിനെക്കാൾ വേഗതയിൽ ഗണിത ക്രിയകൾ ചെയ്ത വ്യക്തിയാണ് ശകുന്തളാ ദേവി.
* ബുദ്ധി കൊണ്ടും സൗന്ദര്യം കൊണ്ടും ലോക ചരിത്രത്തിൽ ഇടം നേടിയ ഈജിപ്ഷ്യൻ ഭരണാധികാരിയാണ് ക്ലിയോപാട്ര .
*കലാ സാഹിത്യ രംഗങ്ങളിൽ പ്രശസ്തയായ ഇംഗ്ലീഷ് രാജ്ഞിയാണ് എലിസബത്ത് രാജ്ഞി.
* ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് രാജ്ഞിയാണ് ക്വീൻ വിക്ടോറിയ
* രാജാക്കന്മാരുടെ മാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് വനിതയാണ് കാതറിൻ.ഡി.മെഡിസി
* ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.
* ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി, ഉരുക്കു വനിത എന്ന പേരിൽ പ്രശസ്തയായത് മാർഗരറ്റ് താച്ചർ
* ഓസ്ട്രേ ലിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ജൂലിയ ഗില്ലാർഡ്
* മാധ്യമ രംഗത്ത് പ്രശസ്തയായ വനിതയാണ് ബർക്കാ ദത്ത്. കാർഗിൽ യുദ്ധകാലത്ത് പ്രശസ്തയായി.
* അമേരിക്കയിലെ പ്രശസ്തയായ രാഷ്ട്ര തത്ത്വചിന്തകയാണ് ജൂഡിത്ത് ബട്ലർ
* ചൈന ആർട്ട് ഫൗണ്ടേഷന്റെ സ്ഥാപകയാണ് പേൾ ലാം.
* ബക്കർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയി.
* സൗന്ദര്യവും വ്യക്തിത്വവും കൊണ്ട് ലോകപ്രശസ്തയായ അമേരിക്കൻ നടിയാണ് മാർലിൻ മൺറോ
* പോപ്പ് സംഗീതത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്നത് മഡോണ
* ജർമൻ ചാൻസിലറായ ആദ്യ വനിതയാണ് ആംഗല മാർക്കർ
* പാകിസ്ഥാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ബേനസീർ ഭൂട്ടോ.
* ബ്രസീൽ പ്രസിഡണ്ടായ ആദ്യ വനിതയാണ് ദിൽമ റൂസഫ്.
* ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സിരിമാവോ ബന്ദാര നായകെ.
* ലേഡി ഡേ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാസ് സംഗീതകാരിയാണ് ബില്ലി ഹോളി ഡേ.
Navigation
Post A Comment:
0 comments: