ഇടിമിന്നൽ

Share it:
ഇന്നലെ(17 -10-2016 തിങ്കൾ) തുലാമാസം ആരംഭിച്ചു.
"ഇടിമിന്നൽ മാസം"
സൂക്ഷിക്കുക: ഇപ്രാവശ്യം മഴ കുറവായതിനാൽ ഇടിമിന്നൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ഇടിമിന്നൽ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ 

  1. സൈക്കിൾ, ട്രാക്ടർ, ലോഹ യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.വാഹനങ്ങളിൽ ചാരി നിൽക്കുന്നതും അപകടം ഉണ്ടാക്കും.
  2. വീടിന്റെ ജനലും, വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം കൂട്ടും.
  3.  വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ഇടിമിന്നലിനെ മുഖ്യമായും ആകർഷിക്കുന്നത് ടെലിവിഷൻ മുതലായ ഉപകരണമായത് കൊണ്ട്‌ അവ ആ സമയത്ത് ഉപയോഗിക്കരുത്.
  4.  വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് നിന്നും അകന്നു മാറി നിൽക്കുക.
  5.  ബാത്ത് ടബ്ബുകൾ, ഹീറ്ററുകൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.
  6. മുറിക്കുള്ളിൽ തറയുമായി ബന്ധപ്പെടാതെ, മരം കൊണ്ട് നിർമ്മിച്ച കട്ടിലിന്റെയോ സ്റ്റൂളിന്റെയോ, കസേരയുടേയോ മുകളിൽ ഇരിക്കുന്നതാണ് നല്ലത്.
  7. ഇടിമിന്നൽ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
  8. ലോഹ നിർമ്മിത സാമഗ്രികൾ ഇടിമിന്നൽ സമയത്ത് തൊടാതിരിക്കുക.
  9. തുറസ്സായ സ്ഥലത്ത് ആണെങ്കിൽ തറയിൽ കുത്തിയിരിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു പാദങ്ങളും കാൽമുട്ടുകളും പരസ്പരം മുട്ടിയിരിക്കണം.കൈകൾ കാൽമുട്ടിന് ചുറ്റും വരിഞ്ഞ്, താടി മുട്ടിൽ ചേർന്നിരിക്കണം.
  10. ഇടിമിന്നൽ സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക.ലാന്റ് ഫോൺ യാതൊരു കാരണവശാലും എടുക്കരുത്; കാരണം ഇടിമിന്നലേൽക്കാനുള്ള സാധ്യതയേറും.

ഇടിമിന്നൽ ഏറ്റു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ

  1. പ്രഥമ ശുശ്രൂഷ കൊടുക്കുക.
  2. ശ്വാസോച്ഛാസം നിന്നു പോയിട്ടുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം ശാസ്ത്രീയമായി കൊടുക്കുക.
  3. ഇടിമിന്നലിന്റെ ഫലമായി പൊള്ളലേറ്റിയിട്ടുണ്ടെങ്കിൽ അതിന് പ്രഥമശുശ്രൂഷ നൽകുക.
  4. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.

കടപ്പാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Share it:

സുരക്ഷാ മാർഗ്ഗങ്ങൾ

Post A Comment:

0 comments: