അടിമത്ത വിരുദ്ധ ദിനം

Share it:
വേണ്ട നമ്മുക്ക് അടിമത്തം 
പണം കൊടുത്താൽ നമുക്ക് ഇഷ്ടപ്പെട്ട് ചോക്ലേറ്റ് വാങ്ങാം, പുസ്തകം വാങ്ങാം, വീടു വാങ്ങാം.... പക്ഷേ പണം കൊടുത്താൽ ഒരു മനുഷ്യനെ വാങ്ങാനാകുമോ? ഇപ്പോൾ കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും ഒരു കാലത്ത് മനുഷ്യരെ അടിമകളാക്കി വാങ്ങുകയും വിൽക്കുകയും സ്വകാര്യസ്വത്താക്കി വയ്ക്കക്കുകയും ചെയ്യുന്നത് സർവസാധാരണമായിരുന്നു. ചരിത്രം സാക്ഷിയായ അനേകം പോരാട്ടങ്ങളിലൂടെ അടിമത്ത സമ്പ്രദായം അവസാനിച്ചു. എന്നാൽ മനുഷ്യക്കടത്തും കൂലിയില്ലാ വേലയും പോലെ മറ്റു പല രൂപങ്ങളിലും അടിമത്തം ഇപ്പോഴും നിലനിൽക്കുന്നു. ഭീകരസംഘടനയായ ഐ.എസിന്റെയും മറ്റും അധീനതയിലുള്ള പ്രദേശങ്ങളിൽ അടിമത്തം അതിന്റെ പ്രാചീനരുപത്തിൽ തന്നെയുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2010ൽ ബ്രിട്ടിഷ് പാർലമെന്റ് അടിമത്തവിരുദ്ധ നിയമം കൊണ്ടുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 18 അടിമത്ത വിരുദ്ധ ദിന മായി ആചരിക്കുന്നു. ആളുകളെ, പ്രത്യേകിച്ച യുവജനങ്ങളെ അടിമത്തിനെതിരെ ബോധവൽക്കരിക്കുകയും പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് അടിമത്ത വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെ തന്നെ ഐക്യരാഷ്ട സംഘടന ഡിസംബർ രണ്ട് അടിമത്ത ഉന്മമൂലന ദിനമായും ആചരിക്കുന്നു.
Share it:

Class 4

Notes

Slavery

No Related Post Found

Post A Comment:

0 comments:

Also Read

നന്മ നിറഞ്ഞ മനസ്സ്

എന്തും നന്മ നിറഞ്ഞ മനസോടെ ചെയ്യുന്നതിന് കരുത്തു പകരുന്നത് വിദ്യാലയങ്ങളിലെ കുഞ്ഞു കൂട്ടുകാരുടെ നിറ സാന്നിധ്യമാണ്... ഏതു

KVLPGS