മികവ് വിദ്യാലയം(HM Meet)

Share it:
പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമാധ്യാപക പരിശീലന പരിപാടിയുടെ ഭാഗമായി ഇളങ്ങുളം ശ്രീ ധർമശാസ്താ ദേവസ്വം സ്കൂളിൽ സന്ദർശനം നടത്തി. മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പ്രൈമറി വിദ്യാലയം എന്ന നിലയിലായിരുന്നു സന്ദർശനം.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ് സ്കൂളുകളെയും സ്മാർട്ട് സ്കൂൾ ആക്കുക എന്ന സർക്കാർ പ്രഖ്യാപനത്തിൻറെ ഭാഗമായി സംസ്ഥാനമൊട്ടുക്ക് പ്രഥമാധ്യാപകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ഒരാഴ്ചക്കാലം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ അധ്യാപകർക്ക് BRC തലത്തിൽ പരിശീലനം നടന്നു വരികയാണ്. ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം എന്ന നിലയിലാണ് ഇളങ്ങുളം ശ്രീ ധർമശാസ്താ ദേവസ്വം സ്കൂളിനെ തിരഞ്ഞെടുത്തത്. മികച്ച ഭൗതികസാഹചര്യങ്ങൾ, അക്കാദമിക്ക് മികവുകൾ, പി.ടി.എ സഹകരണം, മാനേജ്മെൻറ് ഇടപെടലുകൾ, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹകരണം തുടങ്ങിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു വിദ്യാലയം തിരഞ്ഞെടുത്തത്.
ഉപജില്ലയിലെ അൻപതിലധികം സ്കൂളുകളിലെ പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി എഇഒ സി.എൻ.തങ്കച്ചൻ, ജനപ്രതിനിധികളായ സുജാത ദേവി, സൂര്യമോൾ, പി.ടി.എ പ്രസിഡണ്ട് എം.കെ.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എസ്.സുശീലാദേവി, ഇളങ്ങുളം ദേവസ്വം സെക്രട്ടറി സുനിൽകുമാർ, സ്കൂൾ വികസന സമിതി അംഗം വി.കെ.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. അക്കാദമിക്ക് മികവുകൾ ക്ലസ്‌റൂം പഠന പ്രവർത്തനങ്ങൾ എന്നിവയും അധ്യാപകർ വിലയിരുത്തി.
Share it:

Awards

School Own Work

Post A Comment:

0 comments: