പരീക്ഷയ്ക്ക് ഒരുങ്ങാം - 1

Share it:
ലക്ഷ്യബോധം
ഓരോ കുട്ടിയുടെയും പഠനരീതിയും പഠനവേഗവും പഠനതാത്പര്യവും വ്യത്യസ്തമാണ്. എല്ലാ കുട്ടികളും എല്ലാ വിഷയങ്ങളും ഒരേപോലെ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ, സ്കൂൾ പഠനകാലത്ത് ഈ വിഷയങ്ങളെല്ലാം  എങ്കിലും അറിഞ്ഞിരിക്കുകയും വേണം. എങ്കിലും ഓരോ കുട്ടിക്കും തന്റെ താത്പര്യവും കഴിവും മനസിലാക്കി പഠനത്തിൽ ലക്ഷ്യബോധം രൂപപ്പെടുത്താൻ ഇപ്പോൾത്തന്നെ കഴിയും.

ഇത് ജീവിതലക്ഷ്യത്തിലേക്കുള്ള വഴി തെളിക്കുന്നു. Doctor , Engineer , IT Professionals തുടങ്ങി പതിവുരീതികൾ വിട്ട് കൃഷി, വ്യവസായം, മാധ്യമരംഗം, പരിസ്ഥിതി, കാലാവസ്ഥാപഠനം, ജുഡീഷ്യറി, സാമൂഹ്യസേവനം തുടങ്ങി വ്യത്യസ്തമേഖലകളെക്കുറിച്ചു കുട്ടുകാർ അറിയണം. ഓരോ വിഷയം പഠിക്കുമ്പോഴും അതിന്റെ തുടർപഠന സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കണം.

ഇങ്ങനെ കൃത്യമായ ലക്ഷ്യബോധത്തോടെ പഠിക്കുമ്പോൾ പഠനം കൂടുതൽ രസകരവും എളുപ്പവുമാകുന്നു. ലക്ഷ്യബോധം ഒരു ദിവസം കൊണ്ട് രൂപപ്പെടുത്താൻ ആർക്കും കഴിയില്ല. ആരായിത്തീരണമെന്നതിനെക്കുറിച്ചുള്ള ചിന്ത ഇപ്പോൾത്തന്നെ മനസ്സിൽ സൂക്ഷിക്കുക. എങ്കിൽ അത് വളർന്ന് കൃത്യമായ ലക്ഷ്യത്തിലേക്ക് കുട്ടുകാരെ നയിക്കുകതന്നെ ചെയ്യും.
Share it:

Post A Comment:

0 comments: