നമ്മുക്ക് ഇന്ന് നമ്മുടെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയെക്കുറിച്ച് അല്പം വിവരങ്ങൾ അറിയാം......
- ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ കടക്കൊന്ന.
- ഇലപൊഴിയും ഇനത്തിൽ പെട്ട മരമാണ് കണിക്കൊന്ന.
- ഏപ്രിൽ-മെയ് മാസങ്ങളിലാണ് പൂക്കുന്നത്.
- പത്തുമുതൽ ഇരുപത് മീറ്റർ വരെ ഉയരത്തിൽ വളരുന്നു.
- സ്വർണ്ണ നിറത്തിലുള്ള കണിക്കൊന്ന സംസ്‌കൃതത്തിൽ രാജവൃക്ഷം, ചതുരംഗുല, ദീർഘഫല, കൃതമാല, നൃപേന്ദ്ര എന്നീ പേരുകളിൽ അറിയപ്പെടുന്നു.
- പൂങ്കുലയ്ക്ക് 50 സെന്റീമീറ്ററോളം നീളം ഉണ്ടാകാറുണ്ട്.
- മലയാളികൾ പുതുവർഷത്തിന്റെ (മേടമാസം) ഐശ്വര്യത്തെ വരവേൽക്കുന്നത് കണിക്കൊന്നയെ കണി കണ്ടുകൊണ്ടാണ്.
- ഇംഗ്ലീഷിൽ Golden Shower Tree എന്നാണ് പേര്.
- പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നുണ്ട്.
- തായ്‌ലാന്ററിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന.
Post A Comment:
0 comments: