ഓർക്കാൻ 3 കാര്യങ്ങൾ

Share it:

   1.രോഗം,
     2.കടം,
     3.ശത്രു
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.

     1.മനസ്സ്,
     2.പ്രവർത്തി,
     3.അത്യാർത്തി.
ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.

     1.അമ്പ് വില്ലിൽ നിന്നും,
     2.വാക്ക് നാവിൽ നിന്നും,
     3.ജീവൻ ശരീരത്തിൽ നിന്നും.
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.

     1.ദുർനടപ്പ്,
     2.മുൻ കോപം,
     3.അത്യാഗ്രഹം.
ഇവ മൂന്നിനേയും അടക്കി നിർത്തുക.
ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.

     1.ബുദ്ധി,
     2.സ്വഭാവഗുണം,
     3.നമുടെ കഴിവ്.
ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.

     1.ദൈവം,
     2.ഉത്സാഹം,
     3.അച്ചടക്കം.
ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.

     1.സ്ത്രീ,
     2.സഹോദരൻ,
     3.സുഹൃത്ത്.
ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.

     1.ഗുരു
     2.മാതാവ്,
     3.പിതാവ്.
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.

     1.കുട്ടികൾ,
     2.ഭ്രാന്തന്മാർ,
     3.വിശന്നവർ.
ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.

     1.ഉപകാരം,
     2.ഉപദേശം,
     3.ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.

     1.സത്യം,
     2.ധർമ്മം.
     3.മരണം
ഇവ എപ്പോഴും ഓർക്കണം.

     1.മോഷണം,
     2.അപവാദം,
     3.കളളം പറയുക.
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.

     1.സൗമ്യത,
     2.ദയ,
     3.ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.

     1.നാവ്,
     2.ദേഷ്യം,
     3.ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക.

ജനനം :- മററുള്ളവരാൽ നൽകപ്പെട്ടതാണ്.
പേര് :- അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.
വിദ്യഭ്യാസം :- നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.
ധനം, വരുമാനം :- മറ്റാരോ നൽകിയതാണ്.
ആധരവ് :- മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.
ആദ്യവും നമ്മേ കുളിപ്പിച്ചത് :- മറ്റാരോ ആണ്
ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത് :- അതും മറ്റു വല്ലവരൊക്കെയാണ്
ആദ്യം നമ്മ അണിയിച്ചൊരുക്കിയത് :- മറ്റാരോ ആണ്
ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും :- മറ്റാരോ ആണ്
മരണാനന്തരം നമ്മുടെ സമ്പാദ്ധ്യങ്ങൾ :- അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.
മരണാനന്തര ക്രിയകൾ :- മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.

പിന്നെയെന്തിന് നാം മറ്റുള്ളവരെ വെറുക്കണം....!??
പിന്നെയെന്തിനാണ് നാം അഹങ്കരിക്കുന്നത്....!??

അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക....

വാക്കുകൾ ആരുടേതെന്നറിയില്ല ...ആരുടേത് ആയാലും ...ഏറ്റവും മികച്ച വരികൾ ...അഭിനന്ദനാർഹം
Share it:

Post A Comment:

0 comments: