1. അവധിക്കാലത്ത് കുട്ടികള്‍ കുളങ്ങളിലും പുഴകളിലും കുളിക്കാന്‍ പോകുന്നത് ശ്രദ്ധിക്കുക.
2. നീന്തല്‍ വശമില്ലാത്ത കുട്ടികളെയും നീന്തല്‍ വശമുള്ളവരെയും ഒറ്റക്ക് വിടരുത്.
3. നീന്തല്‍ വശമുണ്ടെങ്കിലും കുളങ്ങളില്‍ ചളിയില്‍ കാല്‍ താഴ്ന്ന് പോകാനും ശ്വസം മുട്ടി മരിക്കാനും സാധ്യത ഉണ്ട്.
4. ബന്ധുവീട്ടിലും അയല്‍വീട്ടിലും ടി വി കാണാനും കളിക്കാനും പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാവാന്‍ സാധ്യത ഉണ്ട്.
5. കുട്ടികള്‍ക്ക് കളിക്കാനുള്ള സാഹചര്യം വീട്ടില്‍ ഒരുക്കി കൊടുക്കുകഅവധിക്കാല യാത്ര കുടുംബസമേതം ആക്കുക.
6. മുഴുവന്‍ സമയം ടി വി കളില്‍ വരുന്ന പരിപാടികളിലും ടെച്ച് ഫോണുകളില്‍ ഗെയിമിലും ഏര്‍പ്പെടുന്നത് കുട്ടികള അലസന്‍മാരാക്കും.
7. സ്‌പോര്‍ട്ട്‌സുകളില്‍ ക്രിക്കറ്റ,് വോളിബോള്‍, ഫുഡ്‌ബോള്‍, ഷട്ടില്‍ ബാറ്റ് ചെസ്സ്, കളികളില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ക്ക് ആരോഗ്യവും ബുദ്ധിയും വര്‍ദ്ധിപ്പിക്കും.
8. വീട്ടില്‍ വരുന്ന അതിഥികളില്‍ നിന്നൂം ബന്ധുക്കളില്‍ നിന്നൂം കുട്ടികള്‍ ടച്ച് ഫോണ്‍ഗയിം കളിക്കാന്‍ വാങ്ങുന്നത് ഒഴിവാക്കണം. ചിലപ്പോള്‍ ഫോണുകളിലുള്ള അശ്ലീല വീഡിയോ ഫോട്ടോ കാണാന്‍ സാധ്യത ഉണ്ട്.
9. വെക്കേഷന്‍ ക്ലാസുകള്‍ അവധിക്കാലക്യാമ്പുകള്‍ ട്യൂഷന്‍ ക്ലാസ്സുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ മാതാപിതാക്കള്‍ ഉറപ്പാക്കുക.
10. കുട്ടികളുടെ സുഹൃത്തുക്കളുമായി മുറികള്‍ അടച്ച് കമ്പ്യൂട്ടര്‍ ഗയിം കളിക്കുന്നത് ഒഴിവാക്കണം.
11. കാര്‍ട്ടൂണ്‍ സീരീയല്‍ സിനിമ കാഥാപാത്രങ്ങളിലെ സാഹസിക രംഗങ്ങള്‍ അനുകരിക്കുന്നത് പ്രോല്‍സാഹിപ്പിക്കാതിരിക്കുക.
12. അന്യസംസ്ഥാന തൊഴിലാളികളുമായി കുട്ടികള്‍ സൗഹൃദം കൂടുന്നത് ഒഴിവാക്കണം.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാനം
Post A Comment:
0 comments: