"TV ഓൺ ചെയ്‌ത് കൊടുത്താൽ പിന്നെ അവൻ അടങ്ങിയിരുന്നോളും!" ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെപ്പറ്റി പറയുന്ന കാര്യമാണിത്. എന്നാൽ കുട്ടികളെ TVയ്ക്ക് മുന്നിൽ പിടിച്ചിരുത്തുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
- ചെറിയ കുട്ടികൾ TV കാണുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. TVയിൽ മിന്നിമറയുന്ന ദൃശ്യങ്ങൾ കുട്ടികളുടെ കണ്ണിന് കേടാണ്. മാത്രമല്ല കുട്ടികളുടെ ഏകാഗ്രതയും കുറയും.
- ചില രക്ഷിതാക്കൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതു പോലും TVയ്ക്ക് മുന്നിൽ ഇരുത്തിയാണ്. അത് ആരോഗ്യകരമായ ഭക്ഷണ ശീലമല്ല.
- വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് TV കാണുന്ന കുട്ടികൾക്ക് മടിയും അലസതയും ഉണ്ടാകും. കൂട്ടുകൂടി കളിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
- കുട്ടികളെ TV കാണിക്കരുത് എന്നല്ല, അവർക്ക് ഇഷ്ടപ്പെടുന്ന കാർട്ടൂണുകളും വാർത്തകളും കൗതുകങ്ങൾ നിറഞ്ഞ പരിപാടികളും കാണാൻ അനുവദിക്കാം.
- പഠനത്തിലും കളിക്കുമെന്നപോലെ കുട്ടികൾ TV കാണുന്നതിലും നിയന്ത്രണം വേണം.
- കുട്ടികൾ പഠിക്കുന്ന സമയത്ത് മുതിർന്നവർ ഉച്ചത്തിൽ TV വയ്ക്കുന്നതും നല്ലതല്ല. കുട്ടികളെ ഉപദേശിക്കുമ്പോൾ രക്ഷിതാക്കളും അത് പാലിക്കണം.
- TVയിൽ കാണുന്ന കാഴ്ചകളേക്കാൾ വലിയ കാഴ്ചകൾ പ്രകൃതിയിലും നമ്മുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ ശ്രദ്ധയും താത്പര്യവും അതിലേയ്ക്ക് പിന്തിരിപ്പിക്കാൻ ശ്രമിക്കാം.
Post A Comment:
0 comments: