അമ്മയ്ക്കും അച്ഛനും ഒപ്പം ബസ്സിൽ പോകുകയായിരുന്നു ശങ്കു. ഇടയ്ക്ക് അവൻ പോക്കറ്റിൽ നിന്ന് മിഠായി എടുത്ത് കഴിച്ചു. എന്നീട്ട് മിഠായി കവർ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ഇങ്ങനെയാണ് പല കുട്ടികളും. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അവർക്കറിയില്ല. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞു കൊടുത്തേ പറ്റൂ.....
- മിഠായി കവറുകൾ, ജ്യുസിൻറെ പാക്കറ്റുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയൊക്കെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുതെന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം.
- വേസ്റ്റ് ബാസ്കറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളാണെങ്കിൽ അവ കൈയ്യിൽ തന്നെ സൂക്ഷിക്കാൻ നിർദേശിക്കാം.
- പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്നും പറയണം.
- സിനിമാ തീയേറ്ററുകൾ, പാർക്കുകൾ എന്നിവിടങ്ങളിലൊക്കെയുള്ള ബാത്ത് റൂമുകൾ വൃത്തിയായി കൈകാര്യം ചെയ്യാൻ നിർദേശിക്കണം.
- എവിടെയായാലും ലൈറ്റുകൾ അനാവശ്യമായി ഓണാക്കി ഇടരുതെന്ന് പറയണം.
- ചുമരുകളിൽ ചെരുപ്പിട്ട കാലുകൊണ്ട് ചവിട്ടുകയോ കുത്തി വരയ്ക്കുകയോ ചെയ്യരുതെന്ന് പറഞ്ഞു കൊടുക്കണം.
Post A Comment:
0 comments: