ഒത്തുചേരാം നല്ല വിഷുവിനായി....

Share it:
അവധിക്കാലം തുടങ്ങി. കളിചിരികൾക്കിടയിൽ വന്നെത്തുന്ന ആഘോഷമാണല്ലോ വിഷു. പുതിയ തലമുറയിൽ ആഘോഷങ്ങൾ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വിഷു ഒരു അനുഭവമാക്കാൻ ശ്രമിക്കണം. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

  • വിഷുവിന് വീട്ടിൽ കണിയൊരുക്കാൻ മുതിർന്നവർ തയ്യാറാവണം. കണിവയ്‌ക്കേണ്ടത് എങ്ങനെയെന്നും കുട്ടികൾ അറിയട്ടെ. ഒരുക്കങ്ങൾക്കായി അവരേയും ഒപ്പം കൂട്ടാം. കൊന്നപ്പൂവിനെ പരിചയപ്പെടുത്താൻ മറക്കരുത്. അതിൻറെ പ്രാധാന്യത്തെപ്പറ്റിയും കുട്ടികളോട് പറയണം. വിഷുവിൻറെ ഐതിഹ്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം.
  • കുട്ടികൾക്ക് വിഷുക്കൈനീട്ടം കൊടുക്കണം. കൈനീട്ടമായി കിട്ടുന്ന പണം അവർ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നിരീക്ഷിക്കുക.
  • പടക്കങ്ങളും പൂത്തിരികളും ആഘോഷത്തിൻറെ ഭാഗമാണ്. സുരക്ഷയുടെ പേര് പറഞ്ഞു അവ വാങ്ങി നല്കാതിരിയ്ക്കരുത്. അപകടങ്ങൾ കൂടാതെ അവ ഉപയോഗിക്കാൻ പഠിപ്പിച്ചാൽ മതി.
  • വിഷു സദ്യയൊരുക്കൽ കുട്ടികളേയും കൂടി പങ്കെടുപ്പിച്ചു കൊണ്ടാവണം. വിഷുവിന് പുത്തൻ ഉടുപ്പുകൾ വാങ്ങി നൽകുന്നതും അവർക്ക് സന്തോഷമേകും.
  • ആഘോഷം ഒരിക്കലും ടി.വിയ്ക്ക് മുൻപിൽ ആകരുത്. ഒത്തുചേരലിനുള്ള ഇത്തരം ആഘോഷത്തിലൂടെ കുട്ടികൾക്ക് പല കാര്യങ്ങളും പാഠങ്ങളും പകർന്നു കിട്ടും.
Share it:

Child Development

Post A Comment:

0 comments: