യാത്രകൾ ഇഷ്ടപ്പെടാത്ത കുട്ടികളില്ല. വീട്ടിലെ മടുപ്പിക്കുന്ന സ്ഥിരം കാഴ്ചകളിൽ നിന്നുള്ള ഒരു മോചനം എന്നതാവാം യാത്രകൾ അവർക്ക് പ്രിയങ്കരമാകുന്നതിന് കാരണം. അല്ലെങ്കിൽ ചുറ്റുപാടുമുള്ള പുത്തൻ കാഴ്ചകൾ നൽകുന്ന അത്ഭുതങ്ങളാകാം. പാഞ്ഞു പോകുന്ന വാഹനങ്ങൾ, കടകളും കെട്ടിടങ്ങളുമൊരുക്കുന്ന വഴിയോരക്കാഴ്ചകൾ, പുതിയ അനുഭവങ്ങൾ......എല്ലാം കൊണ്ടും യാത്ര കുട്ടികൾക്ക് ഉത്സവമാണ്.
ഇത്തരം യാത്രകൾ കുട്ടികൾക്ക് ആഹ്‌ളാദം മാത്രമല്ല നൽകുക. ധാരാളം അറിവും നൽകുന്നു. മുതിർന്നവരിൽ നിന്നു പകർന്നു കിട്ടുന്ന അറിവുകൾ കാഴ്ചയിലൂടെയും അനുഭവത്തിലൂടെയും സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരം യാത്രകൾ എന്ന് പറയാം.
കാഴ്ചബംഗ്ലാവുകളും പാർക്കുകളും എന്നുവേണ്ട സൂപ്പർ മാർക്കറ്റും ചന്തയും പലവ്യഞ്ജനക്കടയുമെല്ലാം ഇത്തരം ധാരാളം അറിവുകൾ കുട്ടിക്ക് സമ്മാനിക്കുന്നു. കുട്ടികൾ ഇവിടെ ധാരാളം കാര്യങ്ങൾ നേരിട്ടു നോക്കിക്കാണുകയും നിരീക്ഷിക്കുകയുമാണ്.
ചെറിയ ചെറിയ യാത്രകളും ഈ വിധത്തിൽ പ്രയോജനകരമാണ്. കുട്ടികളുമൊത്തുള്ള യാത്ര എന്നതിന് പ്രത്യേക ലക്ഷ്യങ്ങൾ വേണമെന്നുതന്നെയില്ല. ദിവസവും വൈകുന്നേരം അൽപ്പം നടക്കാനിറങ്ങുന്നതു പോലും ഈ അർത്ഥത്തിൽ യാത്രയാണ്. ചുരുക്കത്തിൽ, ചുറ്റുപാടുകൾ നോക്കിക്കാണാനും കൗതുകങ്ങൾ ആസ്വദിക്കാനുമുള്ള ഏതവസരത്തെയും ഒരു ചെറു യാത്രയായി കണക്കാക്കാം.
മുതിർന്നവർക്ക് കണ്ടു പരിചയമുള്ള പലതും കുട്ടികൾക്ക് പുതുമയാവും. അത്തരം കാഴ്ചകൾ അവർക്ക് സമ്മാനിക്കുന്ന സന്തോഷം വളരെ വലുതായിരിക്കും. യാത്രയ്ക്കിടയിൽ അവരുടെ സംശയങ്ങൾ തീർക്കുകയും കാഴ്ചകൾ വിവരിക്കുകയുമൊക്കെ ചെയ്യുന്നത് വളരെ നല്ലതാണ്. കുട്ടികൾക്കൊപ്പമുള്ള ഇത്തരം യാത്രകൾ മുതിർന്നവർക്കും മറക്കാനാവാത്ത അനുഭവമാകും.

Post A Comment:
0 comments: