കുട്ടികളിൽ വിഷരഹിത കാർഷിക രീതികൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ചേർന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. എലിക്കുളം പഞ്ചായത്ത് തല പരിപാടികൾ ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിൽ നടന്നു. എലിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സുജാതാ ദേവി അധ്യക്ഷത വഹിച്ചു.പച്ചക്കറി വിത്തുകളടങ്ങിയ കിറ്റിന്റെ വിതരണോത്ഘാടനം
ഹെഡ്മിസ്ട്രസ് ജി ജിജി നിർവ്വഹിച്ചു. കൃഷി ഓഫീസർ നിസ ലത്തീഫ് കുട്ടികളുമായി കാർഷിക അറിവുകൾ പങ്കുവെച്ചു.കൃഷി അസിസ്റ്റന്റ് ഓഫീസർ അലക്സ് ,
കാർഷിക വികസന സമിതി അംഗം ഗോപാലകൃഷ്ണൻ നായർ, മുൻ കൃഷി ഓഫീസർ റെജിമോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Post A Comment:
0 comments: