അക്ഷരയാത്ര

Share it:
വായനയുടെ പച്ചത്തുരുത്തുകൾ തേടി അക്ഷര യാത്ര സംഘടിപ്പിച്ചു. ഇളങ്ങുളം ശ്രീ ധർമ്മ ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികളാണ് പ്രദേശത്തെ ആറ് ഗ്രന്ഥശാലകൾ സന്ദർശിച്ചത്.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് ഗ്രനശാലാ സന്ദർശനം സംഘടിപ്പിച്ചത്. സ്കൂളിന്റെ തൊട്ടടുത്തുള്ള കൂരാലി സെൻട്രൽ പബ്ലിക്ക് ലൈബ്രറിയിൽ ഭാരവാഹികളായ കെ ജി ഗോപിനാഥൻ, രാജൻ പുതുപ്പള്ളിൽ, ബാലചന്ദ്രൻ കർത്താ തുടങ്ങിയവർക്കൊപ്പം അൽപ്പനേരം ചെലവഴിച്ച് നേരെ ഇളങ്ങുളം പബ്ലിക് ലൈബ്രറിയിലേയ്ക്ക്.. ലൈബ്രേറിയൻ ജോഷിയുടെ അനുവാദത്തോടെ അലമാരകൾക്കിടയിൽ ഇഷ്ട പുസ്തകങ്ങൾ തെരയാൻ സമയം കണ്ടെത്തി. പനമറ്റം ദേശീയ വായനശാല ആയിരുന്നു അടുത്ത സന്ദർശന കേന്ദ്രം.. നാടിന്റെ അക്ഷരമുത്തശ്ശിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് വെളിയന്നൂർ ദേശാഭിമാനി വായനശാലയിലേയ്ക്ക്. പഴമയും ഗ്രാമീണതയും ഒത്തിണങ്ങുന്ന വെളിയന്നൂരെ അക്ഷക്കൂട്ടുകാരെ പരിചയപ്പെട്ട ശേഷം ചിറക്കടവ് ഗ്രാമദീപം വായനശാല കാണാൻ പുറപ്പെട്ടു.പ്രസിഡന്റ് പി എൻ സോജന്റെ നേതൃത്വത്തിൽ മധുരം നൽകിയാണ് ഗ്രാമദീപം കുട്ടികളെ സ്വീകരിച്ചത്.

പേരുപോലെ ജനകീയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അട്ടിക്കൽ ജനകീയ വായനശാലയിൽ നാടിന്റെ പ്രിയകവി പി മധുവും ഗ്രന്ഥശാലാ പ്രവർത്തകരും ചേർന്ന് പുസ്തകങ്ങൾ പരിചയപ്പെടുത്തി..ശേഷം നല്ല വായനയെക്കുറിച്ച് കവിയുടെ ഓർമ്മപ്പെടുത്തൽ..

ജനകീയ വായനശാല ഒരുക്കിയ സ്നേഹ സൽക്കാരവും നുകർന്ന് അക്ഷരസുകൃതം കണ്ടറിഞ്ഞതിന്റെ ആഹ്ലാദത്തിൽ തിരികെ ക്ലാസുകളിലേയ്ക്ക്.. നാലാം ക്ലാസിലെ മുപ്പത്തേഴ് കുട്ടികൾ അക്ഷര യാത്രയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ജി ജിജി, അധ്യാപകരായ അഭിലാഷ് എസ് ,സുജാതാ ദേവി, ശ്രീനജ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി
Share it:

Post A Comment:

0 comments: