വിദ്യാലയം പ്രതിഭകളോടൊപ്പം - 03

Share it:
ആശാന്മാരുടെ ആശാനാണ് രാധചേട്ടൻ... ഇളങ്ങുളത്ത് ചെണ്ടമേളത്തെ ഏറെ ജനകീയമാക്കിയ നാഞ്ഞിലത്ത് രാധാകൃഷ്ണൻ നായർ എന്ന കലാകാരനെ കാണുന്നതിനും അദ്ദേഹത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വാദ്യവഴികൾ കേട്ടറിയുന്നതിനുമായി Sasthaschool Elamgulam കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഒത്തുചേരൽ ഏറെ ഹൃദ്യമായി ..
വിദ്യാലയം പ്രതിഭകളിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം ഇരുപതാം വയസ്സിൽ ഇളങ്ങുളം കുട്ടപ്പപ്പണിക്കരുടെ ശിഷ്യനായി മേളം പഠിച്ചു തുടങ്ങിയ രാധാകൃഷ്ണൻ നായരുടെ കലോപാസന നാൽപത്തെട്ടു കൊല്ലം പിന്നിട്ടു.
അരനൂറ്റാണ്ടിന്റെ അനുഭവപരിചയവും നിഷ്കാമ കർമ്മത്തിന്റെ വിശുദ്ധിയും കൈമുതലായുള്ള അദ്ദേഹത്തിന്റെ വാക്കും ജീവിതവും കുഞ്ഞുങ്ങൾക്ക് അത്ഭുതമായിരുന്നു.
ഇന്ന് ഇളങ്ങുളത്തും സമീപദേശങ്ങളിലും മേളപ്പെരുക്കത്തിൽ അത്ഭുതങ്ങൾ തീർക്കുന്ന ബാബു, ജനാർദ്ദനൻ, ബിജു, ബൈജു തുടങ്ങി നൂറു കണക്കായ ശിഷ്യ സമ്പത്തിന്റെ പ്രാഗത്ഭ്യം ഒന്നു മാത്രം മതി കലയിലെ കൈവഴക്കത്തിന്റെ മാറ്റളക്കാൻ.. മേളത്തിനൊപ്പം പുരാണ പാരായണത്തിലും അഗ്രഗണ്യനാണ് ഇദ്ദേഹം.  ഡിസൈനറായി ജോലി ചെയ്യുന്ന മകൻ രാഹുലും അച്ഛന്റെ വഴിയിൽ സജീവമാണ്.
ഹെഡ്മിസ്ട്രസ് ജി ജിജി, വാർഡ് മെമ്പർ സുജാതാ ദേവി, മായ ആർ , ലൈബ്രറി ഭാരവാഹികളായ പി പി രാജശേഖരൻ, വി ആർ മധുകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share it:

Visiting

Post A Comment:

0 comments: