സ്നേഹം! അനിര്‍വചനീയവും അതീവസുന്ദരവുമായ ഒരു പദം. ഈ പദത്തിന്റെയത്ര സൗന്ദര്യമുള്ള, അര്‍ത്ഥതലങ്ങളുള്ള, വ്യാപ്തിയുള്ള, അഗാധതയുള്ള മറ്റൊരു പദവും ലോകത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. കാരണം എല്ലാറ്റിന്റെയും ആരംഭം സ്‌നേഹത്തില്‍ നിന്നാവുന്നു. ഒന്നുകില്‍ സ്‌നേഹത്തിന്റെ അഭാവംകൊണ്ട്… അല്ലെങ്കില്‍ സ്‌നേഹ കൂടുതല്‍ കൊണ്ട്... എല്ലാം സ്‌നേഹത്തില്‍ തുടങ്ങി, സ്‌നേഹത്തില്‍ ചെന്ന്… അതെ, എല്ലാറ്റിന്റെയും ആരംഭവും മധ്യവും അവസാനവും സ്‌നേഹമാകുന്നു.
സ്നേഹത്തോളം നൽകുക മാത്രം ചെയ്യുന്ന ഒരു വികാരം വേറെ ഉണ്ടൊ ?സ്നേഹത്തിന്‍റെ കാര്യം വരുമ്പോള്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് സ്നേഹം സ്നേഹമാവുന്നത്.
"സ്നേഹത്തില്‍ ചെന്നു വീഴുക (Fall in love) എന്നാണ് സാധാരണയായി ഇംഗ്ലീഷില്‍ പറയാറുള്ളത്. ഒരര്‍ത്ഥത്തില്‍ അത് വളരെ ശരിയാണ്. കാരണം സ്നേഹത്തില്‍ കയറ്റങ്ങളൊ ഉയര്‍ച്ചകളൊ ഇല്ല. സ്നേഹത്തില്‍ വീഴ്ച തന്നെയാണുള്ളത്. അവനവനിലുള്ള എന്തോ ഒന്ന് അവിടെ വീണുപോകുന്നു, നഷ്ടമാവുന്നു, പൂര്‍ണമായി ഇല്ലെങ്കിലും നിങ്ങളിലെ ഒരംശം അവിടെ കൈവിട്ടു പോകുന്നു. സ്നേഹത്തിന്‍റെ കാര്യം വരുമ്പോള്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കു വേണ്ടി എന്തും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വ്യക്തിയുടെ സാന്നിദ്ധ്യം, നിങ്ങളുടെ മനോഭാവത്തെയാകെ മാറ്റുന്നു. വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് സ്നേഹം സ്നേഹമാവുന്നത്.
സ്നേഹം പരസ്പരം ലാഭം നേടാനുള്ള ഒരു കൈമാറ്റ കച്ചവടമല്ല. എല്ലാറ്റിനേയും സ്നേഹത്തോടെ കാണാന്‍ കഴിഞ്ഞാല്‍ ജീവിതവും സുഖകരമായ ഒരനുഭവമാകും, ലോകം മുഴുവന്‍ സുന്ദരമായി തോന്നും. സ്നേഹം എന്നത് നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലെന്നു മനസ്സിലാവും. സ്നേഹം നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ മനോഭാവമാണ്.
സമയം ആണ് സ്നേഹത്തിന്റെ കാവൽക്കാരൻ. സമ്പത്ത് കൊണ്ടും അറിവു കൊണ്ടും പ്രദർശിപ്പിക്കാൻ കഴിയാത്ത സ്നേഹം യഥാർത്ഥ സമയത്ത് വെളിപ്പെടും . പുറമേ കാണിക്കുന്ന വിരോധത്തിനും വഴക്കിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു നുള്ള് സ്നേഹം ഉണ്ടാകും . പ്രതിസന്ധികളുടെ നടുവിൽ ആ സ്നേഹം ഉണർന്നെഴുന്നേൽക്കും .സ്നേഹത്തിന് പല ഭാവങ്ങൾ ഉണ്ട്. അപകടത്തിലേക്ക് ആണ് നീങ്ങുന്നതെങ്കിൽ ആ സ്നേഹം എതിർപ്പിന്റെ രൂപത്തിൽ ആവും പ്രത്യക്ഷപ്പെടുക.
നഷ്ടപ്പെട്ട സ്നേഹത്തിന്റെ വില അറിയണമെങ്കിൽ കാലങ്ങൾ കഴിയണം . ചേർന്ന് നിന്നിരുന്നവരെക്കാൾ അകറ്റി നിർത്തിയവരാണ് യഥാർത്ഥ സ്നേഹിതർ എന്ന് കാലത്തിന് മാത്രമേ വെളിപ്പെടുത്തി തരാൻ കഴിയൂ..
Post A Comment:
0 comments: