പ്രകാശിക്കുന്നവരാകുക
വെളിച്ചത്ത് നിൽക്കുമ്പോൾ വിളക്ക് എവിടെയാണെന്ന് ആരും അന്വേഷിക്കാറില്ല, ചുറ്റും പ്രകാശമുള്ളപ്പോൾ വിളക്കുകൾക്ക് പ്രസക്തിയുമില്ല, ഇരുട്ട് കയറുമ്പോൾ ആളുകൾ വിളക്ക് അന്വേഷിച്ചു തുടങ്ങും...
ഏത് അന്ധകാരത്തിലും പ്രകാശിക്കാൻ കഴിയണം; അത്തരം ശേഷിയുള്ളവരാണ് വഴിവിളക്കുകളും സ്മാരകശിലകളുമായി രൂപാന്തരം പ്രാപിക്കുന്നത്...
കാലശേഷവും കത്തി ജ്വലിക്കുക എന്നത് കർമ്മഫലമാണ്. എത്രനാൾ, എത്ര പ്രചോദനാത്മകമായി ജ്വലിക്കാൻ സാധിക്കുന്നു എന്നതിലാണ് വിളക്കിന്റെ മേന്മ...
വെളിച്ചം പകരുന്നവരുടെ നിഴലിൽ നിന്ന് സമാശ്വസിക്കുകയല്ല വേണ്ടത്; സ്വയം വെളിച്ചമാകാനുള്ള ഊർജം സംഭരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: