ജയിക്കണം എല്ലാവരും

Share it:

സ്ഥിരമായി ഗോതമ്പ് കൃഷി ചെയ്യുന്ന കർഷകൻ എല്ലാ വർഷവും കാർഷികമേളയിൽ പങ്കെടുക്കുമായിരുന്നു.  മികച്ച ഉത്പന്നത്തിനുള്ള സമ്മാനം ഇദ്ദേഹത്തിനാണ് തുടർച്ചയായി ലഭിക്കാറ്‌. കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് മറ്റ് കർഷകരുമായി അദ്ദേഹം പങ്കു വെക്കുമായിരുന്നു. 
ഒരു പത്രപ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു... 

"മറ്റ് കർഷകരും താങ്കളുമായി മത്സരിക്കുന്നുണ്ട്. എന്നിട്ടും താങ്കളുടെ കയ്യിൽ അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എന്തിനാണ് അവരുമായി പങ്ക് വെക്കുന്നത് ?"

കർഷകന്റെ മറുപടി. 

ഗോതമ്പ് വിളഞ്ഞു നിൽക്കുമ്പോൾ കാറ്റു വഴിയാണ് പരാഗണം നടക്കുന്നത്. അടുത്തുള്ള കർഷകൻ നിലവാരം കുറഞ്ഞ വിത്തുപയോഗിച്ചാൽ പരാഗണം നടക്കുമ്പോൾ എന്റെ കൃഷിയുടെയും ഗുണമേന്മ കുറയും. 

എന്നാൽ എല്ലാവരുടെയും ഗോതമ്പ് ഉയർന്ന നിലവാരം പുലർത്തിയാൽ എന്റെ വയലിലേതും ഗുണമേന്മ ഉള്ളതായിരിക്കും. 

മറ്റുള്ളവരെ തോൽപ്പിക്കുന്നത് അല്ല വിജയം... 

ഒരാൾ ജയിക്കാൻ എതിരാളി തോൽക്കണം എന്ന് നിർബന്ധം ഇല്ല.  പൂർണ്ണമായും സ്വന്തം എന്നവകാശപ്പെടാൻ ആർക്കും ഒന്നുമില്ല. 

ഓരോരുത്തരും വേരൂന്നുന്നതും പടർന്നു പന്തലിക്കുന്നതും അവരുടെ ചുറ്റുപാടുകളിൽ ആണ്.  ഒരാൾ ജീവിക്കുന്ന പരിസരത്തിന്റെ ഗുണമേന്മ അയാളുടെ ജീവിതത്തിൽ ഉണ്ടാകും.  ജീവവായു പോലും ജീവിക്കുന്ന അന്തരീക്ഷത്തിന്റെ സംഭാവന ആകുമ്പോൾ പിന്നെന്തിനെകുറിച്ചാണ് എന്റേത് എന്ന് പറഞ്ഞ്  അഹങ്കരിക്കാൻ ആവുക. 

എല്ലാവരും വളരണം. എല്ലാവരും വിജയിക്കണം.  സ്വയം വിജയിക്കുന്നത് കഴിവ്...  മറ്റുള്ളവരെ വിജയിക്കാൻ അനുവദിക്കുന്നത് കനിവ്...
Share it:

Motivation Story

Post A Comment:

0 comments: