പ്രഭാത ചിന്തകൾ

Share it:

നിറഞ്ഞ സന്തോഷത്തിൽ കഴിയുക എന്നത്‌ തന്നെ ആണ്‌, പത്തായം നിറയെ അരിയുണ്ടാവുക എന്നതിനേക്കാൾ ശ്രേഷ്ഠകരം .

അഫ്രിക്കയിലെ ആദിവാസീ സമൂഹത്തിൽക്കണ്ട നല്ല ഒരു അനുഭവത്തെക്കുറിച്ച്‌‌ ഒരു മഹാൻ എഴുതിയിട്ടുണ്ട്‌ ; അതിങ്ങനെ ; ഒരു ദിവസം അവിടുത്തെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂട്ടി അദ്ദേഹം‌ പല മത്സരങ്ങൾ കൊടുത്തു.... അതിലൊന്ന് ഇങ്ങനെ ആയിരുന്നു..; മിഠായി നിറച്ചൊരു പെട്ടി മരച്ചുവട്ടിൽ വെച്ചു. കുട്ടികളെയെല്ലാം നൂറു മീറ്റർ അകലെ‌ നിർത്തി. വിസിലൂതുമ്പോൾ ആദ്യം ഓടിയെത്തുന്നയാൾക്ക്‌ മുഴുവൻ മിഠായിയും സ്വന്തമാക്കാം.

കുട്ടികളെല്ലാം ആകാംക്ഷയോടെ കാതുകൂർപ്പിച്ചു. വിസിൽ മുഴങ്ങി. അപ്പോൾ അവിടെ അതീവഭംഗിയുള്ളൊരു കാഴ്ചയുണ്ടായി. മുഴുവൻ കുട്ടികളും കൈകൾ കോർത്തുപിടിച്ചു. എന്നിട്ടോ; അവരെല്ലാം ഒരേ വേഗതയിൽ മരച്ചുവട്ടിലേക്ക്‌‌ നടന്നു. ആരും ഓടിയില്ല. ...ആർക്കും ജയിക്കേണ്ട..... ഒന്നിച്ചുവന്ന് മിഠായികൾ പങ്കിട്ടെടുത്തു.... കൗതുകത്തോടെ ആ കാഴ്ചയിൽ മുഴുകിയ അയാൾക്കവർ പറഞ്ഞുകൊടുത്തു: ‘മത്സരങ്ങൾക്കെല്ലാം ഒരു കുഴപ്പമുണ്ട്‌. അതിൽ ഒരാളേ സന്തോഷിക്കൂ... ബാക്കിയെല്ലാരും സങ്കടപ്പെടും. ഞങ്ങളത്‌ ചെയ്യാറില്ല.... കണ്ടില്ലേ, ഞങ്ങളെല്ലാരും ഒരുമിച്ചു ജയിച്ചു. കുറേപ്പേരെ സങ്കടത്തിലാക്കി ഒരാൾക്ക്‌ മാത്രം എങ്ങനെ സന്തോഷിക്കാനാകും ?'

മനുഷ്യനെ അറിയാൻ ലോകം ചുറ്റുന്ന അയാൾക്ക്‌ മുന്നിൽ, പേനയും പേപ്പറും കണ്ടിട്ടില്ലാത്ത ആ ആദിവാസിക്കുഞ്ഞുങ്ങൾ ഒറ്റനിമിഷംകൊണ്ട്‌ ഗുരുനാഥന്മാരായി....

ശരിക്കും അൽഭുതം എന്നാൽ എന്താണ്‌... താജ്മഹൽ ഒരു അൽഭുതം ആണൊ... അല്ലെങ്കിൽ മാന്ത്രികനെ പോലെ ആകാശത്തിലൂടെയും വെള്ളത്തിലൂടെയും നടക്കുന്നതാണൊ അൽഭുതം ? പക്ഷേ ഇത്തരം കാര്യങ്ങളേക്കാൾ മഹത്തരമായ ചില അൽഭുതങ്ങളുണ്ട്‌...അത്‌ സ്വയം നിയന്ത്രണം തന്നെ ആവണം... അസൂയ, അഹങ്കാരം , വെറുപ്പ്‌ ഇവയെ ഒക്കെ നിയന്ത്രണത്തിൽ കൊണ്ട്‌ വരാൻ കഴിഞ്ഞാൽ അത്‌ തന്നെ ആണ്‌ അൽഭുതങ്ങൾ...

ആർത്തിയുടെ അധികഭാരങ്ങളെല്ലാം ഇറക്കിവെച്ച്‌ സ്വസ്ഥരാകുന്നവർ ഭാഗ്യവാന്മാർ. പാടം നിറയെ നെല്ലുണ്ടെങ്കിലും ഒറ്റരാത്രിക്ക്‌ ആവശ്യമുള്ളത്‌ മാത്രമെടുത്ത്‌ പറക്കുന്ന വയൽക്കിളിപോലെ ചില മനുഷ്യർ. അവരെന്തുമാത്രം ശാന്തരാണ്‌...

വെള്ളത്തിനു മുകളിലൂടെ നടക്കുമെന്നോ ആകാശത്തിലൂടെ പറക്കുമെന്നോ ഒക്കെ ആരെപ്പറ്റിയെങ്കിലും ആത്ഭുതം കേട്ടാൽ നിങ്ങളോർക്കണം, ഉണങ്ങിയൊരു പുൽക്കൊടിക്കും ചെറിയൊരു പക്ഷിക്കും സാധിക്കുന്ന കാര്യങ്ങളാണ്‌ അതൊക്കെ. സ്വന്തം അത്യാഗ്രഹങ്ങളെ നിയന്ത്രിക്കലും, അസൂയയും അഹങ്കാരവും വെറുപ്പുമില്ലാതെ ജീവിക്കലുമാണ്‌ ശരിക്കും അദ്ഭുതം. അതിനായിരിക്കണം നിങ്ങളുടെ മത്സരം.'

നിറഞ്ഞ സന്തോഷത്തിൽ കഴിയുക എന്നത്‌ തന്നെ ആണ്‌, പത്തായം നിറയെ അരിയുണ്ടാവുക എന്നതിനേക്കാൾ ശ്രേഷ്ഠകരം .സന്തോഷം ആണ്‌ എല്ലാവരുടെയും ലക്ഷ്യം. അതിനാണ്‌ പണവും സമ്പത്തും എല്ലാം തന്നെ....പക്ഷേ ലക്ഷ്യത്തേക്കാൾ മാർഗത്തിന്‌ പ്രാധാന്യം നാം കൊടുക്കുമ്പോൾ ലക്ഷ്യം എപ്പോഴും അപ്രാപ്യമായിരിക്കും.
Share it:

Post A Comment:

0 comments: