മന്ത്രിയും കള്ളനും പോലീസും

Share it:
വലിയ കള്ളന്റെ ചുറ്റും പോലീസുണ്ടാകും. മന്ത്രിയുടെ ചുറ്റും പോലീസുകാരുണ്ട്. പക്ഷേ മന്ത്രിയുടെ ചുറ്റുമുള്ള പോലീസ് മന്ത്രിയെ ഭയക്കുന്നു, ആദരിക്കുന്നു. മന്ത്രിയുടെ ആജ്ഞയ്ക്കായി അവര്‍ കാത്തുനില്‍ക്കുന്നു. അതാണ് മന്ത്രിയുടെ ചൊല്പടിയിലാണ് പോലീസുകാരെന്ന് സാരം.

കള്ളന്റെ അവസ്ഥയോ? നേരെ തിരിച്ചും. ഇവിടെയാകട്ടെ കള്ളന്‍ പോലീസുകാരെ ഭയക്കുന്നു, വിറയ്ക്കുന്നു, ബഹുമാനിക്കുന്നു. കാരണം കള്ളന്‍ പോലീസിന്റെ അധീനതയിലാണ്. പോലീസിന്റെ കല്പന കേള്‍ക്കാനും കള്ളന്‍ ഉടന്‍ തയ്യാര്‍.

നമ്മുടെ കണ്ണും, മൂക്കും, നാക്കും, ചെവിയും, നാവും പോലീസുകാരാണ്. മന്ത്രിയെപ്പോലെ നാം ഇവരെ ചൊല്പടിക്ക് നിറുത്തണം. അല്ലെങ്കില്‍ അവര്‍ നമ്മെ ഭരിച്ച് നിരപ്പാക്കും.

അതുകൊണ്ട് നല്ലതു കാണാനും, നല്ലതു കേള്‍ക്കാനും, നല്ലതു പറയാനും, നാം അവരോട് കല്പ്പിക്കുക. അവ നമ്മെ കീഴിലാക്കിയാല്‍ നമ്മുടെ ജീവിതം പഴായി എന്ന് മറക്കണ്ട.
Share it:

Parenting

Post A Comment:

0 comments: