കുട്ടികളുടെ ചിന്തകളും പ്രവർത്തനങ്ങളും
ഓരോരുത്തരുടെ ജീവിതയാത്രയിലും ഏറെ സ്വാധീനിക്കുന്ന വ്യക്തിത്വങ്ങളുണ്ടാകാം. അവരുടെ വാക്കുകളും, പ്രവൃത്തികളും ആകാം നമ്മെ മാറ്റിമറിക്കുന്നത്.നാം പരിചയപ്പെടുന്ന ചില പ്രഗത്ഭ വ്യക്തിത്വങ്ങൾ നമ്മുടെ സ്വഭാവ രൂപീകരണത്തിലും, ചിന്താഗതിയിലും മാറ്റം വരുത്തിയേക്കാം. അവരുടെ ഓരോ മൊഴികളും നാം ശ്രദ്ധയോടെ മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാം..ചിലരുടെ മനസ്സറിഞ്ഞുള്ള പെരുമാറ്റത്തിലും, സംസാരത്തിലും ആകൃഷ്ടരാകാം. ചിലരുടെ തൊഴിലിനോടുള്ള ആത്മാർത്ഥത കാണുമ്പോൾ അവരുടെ മാതൃക പിന്തുടരാൻ തോന്നാം.ചിലപ്പോൾ ചില കുഞ്ഞു കൂട്ടുകാരുടെ പക്വതയാർന്ന പ്രവർത്തനം കാണുമ്പോൾ അവരെയും നമുക്ക് മാതൃക ആക്കാൻ തോന്നാം. എന്നാൽ ഇതിനെല്ലാമുപരി നല്ലത് കണ്ടാൽ അംഗീകരിക്കാനും, തെറ്റുകൾ കണ്ടാൽ സ്നേഹത്തോടെ തിരുത്താനുമുള്ള മനസ്സാണ് ഏറ്റവും പ്രധാനം.ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും സ്വയം വിലയിരുത്തൽ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. " മറ്റുള്ളവരുടെ നന്മകളെയും മികവുകളെയും അംഗീകരിക്കാൻ എനിക്ക് കഴിയുന്നുണ്ടോ ? സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ചുറ്റുമുള്ളവരിലെ നല്ല ചിന്തകളും പ്രവർത്തനങ്ങളും സ്വാംശീകരിക്കാനും ജീവിതത്തിൽ പകർത്താനും കഴിയുന്നുണ്ടോ ?" കുട്ടികളിലും ഇപ്രകാരം സ്വയം വിലയിരുത്തൽ ശീലമാക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ഓരോരുത്തരുടെയുംമേന്മയും കുറവും വിലയിരുത്താൻ കഴിയുകയുള്ളൂ.നല്ല മാതൃകകൾ പിന്തുടരാൻ കുട്ടികളെ നമുക്ക് പ്രാപ്തരാക്കാം.
Post A Comment:
0 comments: