
ഒരു പ്രശ്നം വരുമ്പോൾ ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യാനാണ് എന്ന് ചിന്തിച്ചാൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ല. എന്നാൽ പ്രശ്നപരിഹാരത്തിനു വേണ്ടി ആത്മാർത്ഥമായി മുന്നിട്ടിറങ്ങിയാൽ സഹായിക്കാൻ ധാരാളം പേരുണ്ടാകും. ഒരാൾ മാത്രം വിചാരിച്ചാൽ ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ അതിന്റെ പ്രാധാന്യം മനസിലാക്കി സഹായം ചെയ്യാൻ സന്മനസുള്ള ധാരാളം പേർ വന്നേയ്ക്കാം . ആ സഹായത്തിനു നേതൃത്വം നൽകി വിജയിപ്പിക്കാൻ ഒരാൾ കൂടിയേ തീരൂ. എന്തു കാര്യവും ഏറ്റെടുത്തു ചെയ്യുമ്പോൾ പോസിറ്റീവ് ചിന്ത പ്രധാനമാണ്.അതായത് ഏത് കാര്യത്തിനും മുന്നിട്ടിറങ്ങി വിജയിപ്പിക്കാൻ നേതൃപാടവം ഉള്ള ഒരാൾ കൂടിയേ തീരു എന്ന് സാരം .നേതൃപാടവം പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ കഴിയുന്നതല്ല.കൊച്ചു കുട്ടികളായിരിക്കുമ്പോഴേ അതിനുള്ള അവസരങ്ങൾ രക്ഷിതാക്കളും, അധ്യാപകരും നൽകേണ്ടതാണ്. ചെറിയ കുട്ടികളായിരിക്കുമ്പോഴേ തന്നെ വീട്ടിലും, വിദ്യാലയത്തിലും കൊച്ചു കൊച്ചു പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്തു തുടങ്ങി,മറ്റുള്ളവരുടെ സഹായവും ആവശ്യമുള്ള സമയങ്ങളിൽ സ്വീകരിച്ച് മുൻനിരയിലേക്ക് വരുന്നതിന് കൂട്ടുകാർക്ക് അവസരം നൽകണം.. നേതൃപാടവത്തിന് എടുത്തു ചാട്ടവും, ഞാൻ എന്ന ഭാവവും ഒരിക്കലും പാടില്ല എന്ന് അവരെ ഓർമ്മിപ്പിക്കണം . കൂടാതെ ക്ഷമയും, സഹകരണമനോഭാവവും, സൗമ്യമായ പെരുമാറ്റവും നേതൃരംഗത്ത് തിളങ്ങാൻ അനിവാര്യമാണ്. എന്നാൽ മാത്രമേ ഏതു കാര്യത്തിന് പുറപ്പെട്ടാലും മറ്റുള്ളവരുടെ സഹായ സഹകരണങ്ങൾ നേടിയെടുക്കാനും, വിജയിക്കാനും കഴിയുകയുള്ളൂ.. ഇത്തരം കഴിവുകൾ നിരവധി തുടർച്ചയായ പ്രവർത്തനങ്ങളിലൂടെയാണ് ആർജ്ജിക്കുന്നത്. അവസരങ്ങളാണ് കുട്ടികളെ നേതൃഗുണമുള്ളവരാക്കുക. അവസരങ്ങൾ വീട്ടിലായാലും വിദ്യാലയത്തിലായാലും ഒരുപോലെ എല്ലാ കുട്ടികൾക്കും ലഭിക്കേണ്ടതും ജനായത്ത സംവിധാനത്തിന്റെ പ്രാധാന്യം സ്വയം ബോധ്യപ്പെടാൻ സഹായിക്കും...
Post A Comment:
0 comments: