കുട്ടികളുടെ പ്രശ്നങ്ങളും തുറന്നു പറച്ചിലുകളും

Share it:

മറ്റുള്ളവരുടെയെല്ലാം ജീവിതം നമ്മുടേതിനേക്കാൾ പൂർണമായും സന്തോഷപ്രദമാണെന്ന് ഒരിക്കലും കരുതരുത്. നമ്മുടെ ജീവിതത്തിലെ ചെറിയ കുറവുകൾ, പരാജയങ്ങൾ ഇല്ലായ്മകൾ, വേദനകൾ, എത്ര ശ്രമിച്ചിട്ടും കൂട്ടിച്ചേർക്കാൻ കഴിയാത്ത ബന്ധങ്ങൾ, തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാണെന്നു ചിന്തിച്ചു തുടങ്ങുന്നതോടെ ജീവിതവും സമാധാനപൂർണവും, സന്തോഷഭരിതവുമായി മാറും. നമ്മളെ കേൾക്കുവാനും, മനസ്സിലാക്കുവാനും ആരും ഇല്ലെന്ന തോന്നൽ വരുമ്പോൾ...... ഒരു ആത്മാർത്ഥ സുഹൃത്തിനോടോ, ബന്ധുവിനോടോ എങ്കിലും വിഷമങ്ങൾ പറയാൻ ശ്രമിക്കണം.
നമ്മുടെ മനസ്സിലെ വേദനകളാണ് പലപ്പോഴും നമ്മളെ കൊണ്ട് തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്.......
ഉചിതമായ തീരുമാനം കൃത്യ സമയത്തു തന്നെ എടുക്കാൻ ശ്രദ്ധിക്കണം. താമസിക്കുന്തോറും പ്രശ്നങ്ങൾ സങ്കീർണമാകും . കുഞ്ഞുങ്ങൾക്കുള്ള മനോ വിഷമങ്ങൾ കൂട്ടുകാരോടും, അധ്യാപകരോടും, രക്ഷകർത്താക്കളോടും യഥാസമയം പങ്കുവച്ച് പരിഹാരം കാണാൻ അവരെ കുഞ്ഞുനാളിലെ പരിശീലിപ്പിക്കണം എന്ന് ഓർമിപ്പിച്ചുകൊണ്ട് എല്ലാപേർക്കും 
നന്മ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
Share it:

Kids

Parenting

Post A Comment:

0 comments: