ജീവിതമെന്നാൽ കയറ്റിറക്കങ്ങളുള്ള ഒരു വീഥിയാണ്.ആ യാത്രയിൽ പലപ്പോഴും പ്രതിസന്ധികൾ വന്നേയ്ക്കാം.പല പ്രതിസന്ധിഘട്ടങ്ങളിലും കൂടെ ആരുണ്ടെങ്കിലും ഒറ്റയ്ക്കിരുന്ന് ആരും കാണാതെ കരയേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം .ആരോടും ഒന്നും പറയാൻ കഴിയാതെ മറ്റുള്ളവരുടെ മുന്നിൽ നന്നായി അഭിനയിക്കേണ്ടിയും വരും .ചിലർ വാക്കുകൾ കൊണ്ട് സ്നേഹം പകരും എന്നാൽ, നാം ഒരിക്കലും പ്രതീക്ഷിക്കാത്തചിലർ കരുത്തായി കടന്നു വരാറുമുണ്ട്.അവർക്കാണ് രക്തബന്ധത്തേക്കാൾ നാം മൂല്യം കൊടുക്കേണ്ടത്. എന്നാൽ ചില അവസരങ്ങളിൽ ഒരു കാര്യവുമില്ലാതെ കുറ്റപ്പെടുത്തലുകൾ ധാരാളം കേൾക്കേണ്ടി വരുന്ന സാഹചര്യവും വന്നേയ്ക്കാം.പക്ഷേ അതൊന്നും കേട്ട് തളരരുത് . എന്തു സാഹചര്യത്തിലും ഒപ്പം
നിൽക്കുന്ന ഒരാൾ എങ്കിലും കാണുമെന്ന വിശ്വാസത്തിൽ ആത്മധൈര്യത്തോടെ യാത്ര തുടരാം..ജീവിതത്തിൽ തോൽക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെ എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോയാൽ ജീവിതം സാർത്ഥകമാകും .
കുട്ടികളിലും ഇപ്പോൾ ധാരാളമായി വിഷാദരോഗങ്ങൾ കണ്ടു വരുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.എന്തു വിഷമം വന്നാലും തുറന്നു പറയാനുള്ള ഒരു മനസ്സ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കൾക്കും, അധ്യാപകർക്കുമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. നേടുമെന്ന വിശ്വാസം മനസ്സിലുണ്ടെങ്കിൽ തോൽക്കുമെന്ന ഭയം താനേ പടിയിറങ്ങും. കുട്ടികളിൽ ആ വിശ്വാസം നാം വളർത്തിയെടുക്കണം എന്ന് ഓർമിപ്പിച്ചുകൊണ്ട്
ഒരു നല്ല ദിവസം ആശംസിക്കുന്നു.
Post A Comment:
0 comments: