ബാല്യകാല അനുഭവങ്ങൾ മധുരതരമാക്കാം
ഏവർക്കും മധുരസ്മരണകൾ ഉണർത്തുന്നതാണ് ബാല്യകാലം.
തിരിച്ചു കിട്ടണമെന്ന് എത്ര ആഗ്രഹിച്ചാലും ഒരിക്കലും മടങ്ങിവരാത്തതാണ് നമ്മുടെയെല്ലാം ബാല്യകാലം.ഒരു വിഷമവും അറിയാതെ, ആൺ, പെൺ വ്യത്യാസം ഇല്ലാതെ കൂട്ടുകൂടി ആർത്തുല്ലസിച്ചു നടന്ന കാലം. പ്രകൃതിയോട് കൂട്ടു കൂടിയും സല്ലപിച്ചും നടന്നിരുന്ന കാലം....
ഇപ്പോഴത്തെ ബാല്യത്തിന് നമ്മുടെയൊക്കെ ബാല്യകാലത്തിന്റെ സ്വാതന്ത്ര്യം ഇല്ലാത്തതായി അനുഭവപ്പെടുന്നുണ്ട്. ജാതി, മത, വർണ്ണ വ്യത്യാസമില്ലാതെ കുട്ടികളെല്ലാം ആർത്തുല്ലസിച്ചും, പരസ്പരം ആഹാരം പങ്കിട്ടും, മറ്റുള്ളവരുടെ വേദനകൾ അറിഞ്ഞും, മുതിർന്നവരെ ബഹുമാനിച്ചും നടന്നിരുന്ന ആ പഴയ കാലത്തേക്ക് നമ്മുടെ ഇപ്പോഴത്തെ കുഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കളും, അധ്യാപകരും ശ്രമിച്ചാൽ നമ്മുടെ കുട്ടികൾ സ്വാർത്ഥത വെടിഞ്ഞ്,കൂടുതൽ ഊർജസ്വലരും, സ്നേഹമുള്ളവരുമായി മാറും എന്നകാര്യത്തിൽ ഒരു സംശയവുമില്ല....
സന്തോഷകരമായ ജീവിതാനുഭവങ്ങൾ അവർക്കായി ഒരുക്കാൻ നമുക്ക് ശ്രമിക്കാം.''
ജീവിതാനുഭവങ്ങളിൽ നിന്നും നന്മ മാത്രം കണ്ടെത്താൻ അവരെ പഠിപ്പിക്കാം...
എല്ലാ കൂട്ടുകാർക്കും
നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.
Post A Comment:
0 comments: